Follow KVARTHA on Google news Follow Us!
ad

Woman Judge | 'ഇനി ജീവിക്കാന്‍ ആഗ്രഹമില്ല, ഒരു മാലിന്യം പോലെ എന്നെ കൈകാര്യം ചെയ്തു'; മരിക്കാന്‍ അനുവദിക്കണമെന്ന കുറിപ്പുമായി വനിതാ ജഡ്ജ്; റിപോര്‍ട് തേടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

'രാത്രിയില്‍ വന്നുകാണാന്‍ പറഞ്ഞു' Uttar Pradesh, Judge, Letter, Seek, Permission, Alleges, Molestation, Chief Justice, Woman, Supreme Court,
ന്യൂഡെല്‍ഹി: (KVARTHA) ജില്ലാ ജഡ്ജ് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്നും അന്തസ്സോടെ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണം എന്നുമാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലെ വനിതാ സിവില്‍ ജഡ്ജിന്റെ കുറിപ്പില്‍ റിപോര്‍ട് തേടിയിരിക്കുകയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ജഡ്ജ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

വനിതാ ജഡ്ജിന്റെ പരാതിയില്‍ റിപോര്‍ട് സമര്‍പിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം അലഹബാദ് ഹൈകോടതി രെജിസ്ട്രാര്‍ ജെനറലിന് സുപ്രീംകോടതി സെക്രടറി ജനറല്‍ അതുല്‍ എം കുരേക്കര്‍ കത്തെഴുതി.

വനിതാ ജഡ്ജിന്റെ രണ്ടുപേജുള്ള കത്തില്‍ പറയുന്നത് ഇങ്ങനെ: താന്‍ ലൈംഗികാതിക്രമത്തിന് ഇരയായി. എല്ലാ സീമകളും ലംഘിക്കപ്പെട്ടു. രാത്രിയില്‍ വന്നുകാണാന്‍ ജില്ലാ ജഡ്ജി തന്നോട് പറഞ്ഞു. തുടര്‍ന്ന് തന്നെ ഒരു മാലിന്യം പോലെ കൈകാര്യം ചെയ്തു. ആവശ്യമില്ലാത്ത ഒരു പ്രാണിയെപ്പോലെയാണ് എനിക്ക് തോന്നുന്നത്. ഇനി തുടര്‍ന്ന് ജീവിക്കാന്‍ ഒരു ആഗ്രഹവുമില്ല. ആത്മാവും ജീവിതവും ഇല്ലാത്ത ശരീരത്തെ ചുമക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. ജീവിതത്തില്‍ ഒരു ലക്ഷ്യവും ഇനിയില്ല.

2023 ജൂലൈയില്‍ ഹൈകോടതിയിലെ ആഭ്യന്തര പരാതി പരിഹാര കമിറ്റിയില്‍ താന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം പ്രഹസനമായിരുന്നു. ജില്ലാ ജഡ്ജിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് സാക്ഷികളായിട്ടുള്ളത്. തങ്ങളുടെ ബോസിനെതിരെ ഉദ്യോഗസ്ഥര്‍ സാക്ഷി പറയുമെന്ന് കമിറ്റി പ്രതീക്ഷിച്ചത് എന്റെ മനസിലാക്കലിനും അപ്പുറത്താണ്.

അന്വേഷണം നീതിപൂര്‍വം പൂര്‍ത്തിയാക്കാന്‍ വേണ്ടി ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വെറും എട്ട് സെകന്‍ഡുകള്‍ക്കുള്ളില്‍ സുപ്രംകോടതി അപേക്ഷ തള്ളിയെന്നും വനിതാ ജഡ്ജ് കുറിപ്പില്‍ പറയുന്നു.




Keywords: News, National, National-News, Crime, Crime-News, Uttar Pradesh, Judge, Letter, Seek, Permission, Alleges, Molestation, Chief Justice, Woman, Supreme Court, Secretary General Atul M Kurhekar, Allahabad High Court, 'No Will To Live': UP Judge Alleges Molestation, Chief Justice Steps In.

Post a Comment