Follow KVARTHA on Google news Follow Us!
ad

WhatsApp | വാട്സ് ആപിൽ അജ്ഞാത നമ്പറിൽ നിന്ന് സന്ദേശമയച്ചയാളെ അറിയാൻ ഇനി ചാറ്റ് തുറന്ന് പേജിലേക്ക് പോവേണ്ട! കിടിലൻ ഫീച്ചറുമായി മെറ്റ

നിലവിൽ ബീറ്റാ പതിപ്പിൽ പരീക്ഷണ ഘട്ടത്തിലാണ് WhatsApp, Email, Technology, ലോക വാർത്തകൾ
കാലിഫോർണിയ: (KVARTHA) ചാറ്റുകൾക്കിടയിൽ ഉപയോക്താക്കൾക്ക് പ്രൊഫൈൽ വിവരങ്ങൾ കാണുന്നത് എളുപ്പമാക്കാൻ വാട്സ് ആപ് പുതിയ ഫീച്ചർ ഒരുക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഒരു അജ്ഞാത കോൺടാക്റ്റിൽ നിന്ന് സന്ദേശം വന്നാൽ ആളെ അറിയുന്നതിന് ചാറ്റ് തുറക്കുകയും തുടർന്ന് ഇൻഫോ പേജിലേക്ക് പോവുകയും വേണം. ഇവിടെ, ഉപയോക്താവിന്റെ പ്രൊഫൈൽ ഫോട്ടോ, പേര്, സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങൾ കാണിക്കുന്നു.
 
World, Lifestyle, Technology, WhatsApp, Feature, Profile, Chat, Meta, Report, Status, Window, WhatsApp Set To Introduce New Feature That Will Show Your Profile Info Within Chats.

എന്നാൽ പുതിയ ഫീച്ചറിൽ, നിങ്ങൾ ചാറ്റ് വിൻഡോ തുറക്കുമ്പോൾ തന്നെ പ്രൊഫൈലുമായി ബന്ധപ്പെട്ട വിവരങ്ങൾ മുകളിൽ ദൃശ്യമാകും. ചാറ്റ് ഇൻഫോ സ്‌ക്രീനിലേക്ക് പോകാതെ തന്നെ ചാറ്റിൽ പ്രൊഫൈൽ വിശദാംശങ്ങൾ നേരിട്ട് കാണാൻ കഴിയുമെന്നതാണ് പ്രത്യേകത. എന്നിരുന്നാലും നിലവിൽ ഇത് ബീറ്റാ പതിപ്പിൽ പരീക്ഷണ ഘട്ടത്തിലാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആൻഡ്രോയിഡ് 2.23.25.11 ബീറ്റാ പതിപ്പിൽ പുതിയ ഫീച്ചർ ഉൾപെടുത്തിയതായി റിപോർട്ടുകൾ പറയുന്നു.

ഉപയോക്താക്കളുടെ പ്രൊഫൈലുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ സന്ദേശങ്ങളിൽ തന്നെ കാണിക്കണമെന്ന് നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് മെറ്റ പുതിയ മാറ്റം വരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രൊഫൈൽ വിവരങ്ങൾ ഉപയോഗിച്ച് സന്ദേശമയച്ചയാളുമായി സംഭാഷണം വേണമോ വേണ്ടയോ എന്ന് എളുപ്പത്തിൽ തീരുമാനിക്കാം. താമസിയാതെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമാകുമെന്നാണ് വിവരം. ഒരു ഉപയോക്താവിന് പ്രൊഫൈലിൽ ഏത് വിവരവും നൽകാമെന്നതാണ് പുതിയ ഫീച്ചറിന്റെ മറ്റൊരു നേട്ടം. വരുത്തിയ മാറ്റങ്ങൾ ഉടനടി ദൃശ്യമാകും.

Keywords: World, Lifestyle, Technology, WhatsApp, Feature, Profile, Chat, Meta, Report, Status, Window, WhatsApp Set To Introduce New Feature That Will Show Your Profile Info Within Chats.





< !- START disable copy paste -->

Post a Comment