Follow KVARTHA on Google news Follow Us!
ad

Re-exam | സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്‌മെന്റ് പരീക്ഷ ഡിസംബര്‍ 23ന് വീണ്ടും നടത്തുമെന്ന് കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി

വ്യാപക ക്രമക്കേട് നടന്നതിന്റെ പേരില്‍ റദ്ദാക്കിയതാണിത് Re-Exam, Examination, PSI, Karnataka
ബെംഗളൂറു: (KVARTHA) സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്‌മെന്റ് പരീക്ഷ ഡിസംബര്‍ 23ന് വീണ്ടും നടത്തും. വ്യാപക ക്രമക്കേട് നടന്നതിന്റെ പേരില്‍ റദ്ദാക്കിയ പരീക്ഷയാണ് വീണ്ടും നടത്താന്‍ തീരുമാനിച്ചത്. കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി (KEA) ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പരീക്ഷ വീണ്ടും നടത്തണമെന്ന് കര്‍ണാടക ഹൈകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഡിസംബര്‍ 23ന് പരീക്ഷ നടത്തുമെന്ന് കെഇഎ എക്‌സിക്യൂടീവ് ഡയറക്ടര്‍ എസ് രമ്യ അറിയിച്ചത്. 

റദ്ദാക്കിയ പരീക്ഷയ്ക്ക് യോഗ്യരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും വരുന്ന പരീക്ഷ എഴുതാം. 545 എസ്‌ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്‌ടോബര്‍ മൂന്നിന് നടന്ന പരീക്ഷയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച വന്‍ ക്രമക്കേട് നടന്നത്. ആകെ 54,287 പേരാണ് അന്ന് പരീക്ഷ എഴുതിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഉദ്യോഗാര്‍ഥിയാണ് ക്രമക്കേട് നടന്നുവെന്ന് പരാതി നല്‍കിയത്. 

ഇതിനെ തുടര്‍ന്നാണ് സിഐഡി അന്വേഷണം ഏറ്റെടുത്തത്. അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ പരീക്ഷയുടെ ഫലം ഏപ്രില്‍ 29ന് സര്‍കാര്‍ പിന്‍വലിച്ചിരുന്നു. പ്രധാന രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഉദ്യോഗാര്‍ഥികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള മറ്റുള്ളവരടക്കം ഒന്നാകെ പങ്കാളികളായ വന്‍ ക്രമക്കേടാണ് നടന്നതെന്നാണ് സിഐഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. 

News, National, National News, Job, Re-Exam, Examination, PSI, Karnataka, Police, Posts, Re-exam for PSI posts to be held on Dec 23 in Karnataka.

പൊലീസ് എഡിജിപി അമൃത് പോളടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ ക്രമക്കേടില്‍ സിഐഡി അറസ്റ്റിലായിരുന്നു. കെഇഎ ഈയടുത്ത് നടത്തിയ പരീക്ഷയിലും വ്യാപകമായ ക്രമക്കേടായിരുന്നു നടന്നത്. പരീക്ഷയെഴുതുന്നവര്‍ക്ക് ബ്ലൂ ടൂത് വഴിയും മറ്റും പുറത്തുനിന്ന് ഉത്തരങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് ചെയ്തതെന്നാണ് റിപോര്‍ട്. വിവിധ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലുമുള്ള ഫസ്റ്റ് ഡിവിഷനല്‍ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്കായിരുന്നു പരീക്ഷ നടന്നത്. രണ്ടു പരീക്ഷകളിലെയും പ്രധാന സൂത്രധാരന്‍ ആര്‍ഡി പാട്ടീല്‍ എന്ന സിവില്‍ കരാറുകാരനാണെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
    
Keywords: News, National, National News, Job, Re-Exam, Examination, PSI, Karnataka, Police, Posts, Re-exam for PSI posts to be held on Dec 23 in Karnataka.

Post a Comment