Follow KVARTHA on Google news Follow Us!
ad

Volley Ball | കണ്ണൂരിൽ ഇൻഡോർ ബാസ്കറ്റ്ബോൾ കോർട് വരുന്നു; നിർമാണോദ്ഘാടനം കായിക മന്ത്രി നിർവഹിച്ചു

നാല് കോടി രൂപയാണ് ചിലവ് Volley Ball, കണ്ണൂർ വാർത്തകൾ, Sports, Indoor Court
കണ്ണൂർ: (KVARTHA) സംസ്ഥാന സർകാരിന്റെയും കായിക യുവജനക്ഷേമകാര്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ഗവ. വൊകേഷനൽ ഹയർ സെകൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പരിശീലനത്തിനായി സജ്ജീകരിക്കുന്ന ഇൻഡോർ ബാസ്കറ്റ്ബോൾ കോർടുകളും സ്പോർട്സ് മെഡിസിൻ സെന്ററിന്റെയും പ്രവൃത്തി ഉദ്ഘാടനം കായിക ന്യൂനപക്ഷ വഖഫ് മന്ത്രി വി അബ്ദുർ റഹ്‌മാൻ ശിലസ്ഥാപനം ചെയ്തു നിർവഹിച്ചു.

News, Kerala, Kannur, Volley Ball, Sports, Indoor Court, Minister inaugurated construction of indoor volley ball court.

രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. ഡോ. വി ശിവദാസൻ എംപി വിശിഷ്ടാതിഥിയായി. സംസ്ഥാന സർകാരിന്റെ പ്ലാൻ തുകയിൽ നിന്നും ഏകദേശം 360 കോടി രൂപയുടെ കിഫ്‌ബി ധനസഹായത്തോടെ 14 ജില്ല സ്റ്റേഡിയങ്ങൾക്കും 44 പഞ്ചായത്, മുൻസിപൽ സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിനായി ഏകദേശം 1100 കോടി രൂപയുടെയും ആസ്ഥി വികസന പ്രവൃത്തികളിലാണ് നിലവിൽ കായിക വകുപ്പിന്റെ കീഴിൽ നടന്നു വരുന്നത്.

ഏകദേശം നാല് കോടിയോളം രൂപ ചിലവിട്ടാണ് കണ്ണൂർ ഗവ. വൊകേഷനൽ ഹയർ സെകൻഡറി സ്കൂളിലെ ഇൻഡോർ ബാസ്കറ്റ്ബോൾ കോർടുകളുടെയും സ്പോർട്സ് മെഡിസിൻ സെന്ററിന്റെയും നിർമാണം പൂർത്തീകരിക്കുക.

ചടങ്ങിൽ ഡോ. അജയകുമാർ റിപോർട് അവതരണം നടത്തി. സംസ്ഥാന കായിക മേളയിൽ സമ്മാനർഹരായ വിദ്യാർഥികളെയും കോചുമാരെയും മെമന്റോ നൽകി ആദരിച്ചു. പ്രദീപ് നരോത്ത്, സുരേഷ് ബാബു എളയാവൂർ, ടി ആർ ജയചന്ദ്രൻ, പി പുരുഷോത്തമൻ, കെ കെ പവിത്രൻ, കെ കെ വിനോദൻ, റഫീഖ് കളത്തിൽ, വി രഗുത്തമൻ, പി സി അശോകൻ എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kannur, Volley Ball, Sports, Indoor Court, Minister inaugurated construction of indoor volley ball court.
< !- START disable copy paste -->

Post a Comment