Follow KVARTHA on Google news Follow Us!
ad

Mint | ഭൂമിയോ ചട്ടിയോ മണ്ണോ വേണ്ട! പുതിന വീട്ടില്‍ തന്നെ കൃഷി ചെയ്യാം; കടയില്‍ നിന്നു വാങ്ങുന്ന തണ്ടുകള്‍ മാത്രം മതി

ആരോഗ്യ ഗുണങ്ങളും പോഷകവും ഏറെ Farming, Agriculture, Cultivation, കാര്‍ഷിക വാര്‍ത്തകള്‍, Rose
ന്യൂഡെല്‍ഹി: (KVARTHA) സുഗന്ധമുള്ള ഇലകളോടുകൂടിയ ഔഷധ സസ്യമാണ് പുതിന. പ്രധാനമായും ഭക്ഷണപദാര്‍ഥങ്ങളില്‍ മണവും രുചിയും ലഭിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. നിരവധി വിറ്റാമിനുകളും ധാതുക്കളും പുതിനയില്‍ അടങ്ങിയിരിക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും പുതിനയില്‍ അടങ്ങിയിട്ടുണ്ട് .ചൂട് സമയത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. തലവേദനയ്ക്കും നല്ലൊരു മരുന്നാണ്.
        
Hydroponic Mint

ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ പുതിന സഹായിക്കുമെന്ന് പറയുന്നു. മുലയൂട്ടലുമായി ബന്ധപ്പെട്ട വേദന ഒഴിവാക്കാന്‍ പുതിന സഹായിക്കും. വിവിധ ജലദോഷ ലക്ഷണങ്ങള്‍ക്കുള്ള വീട്ടുവൈദ്യമായി ചിലര്‍ ഇത് ഉപയോഗിക്കാറുണ്ട്. പലതരം സൗന്ദര്യവര്‍ധക വസ്തുക്കളിലും സുഗന്ധ ദ്രവ്യങ്ങളിലും പുതിന ഉപയോഗിക്കുന്നു. മൗത്ത് വാഷ്, ടൂത്ത് പേസ്റ്റ്, മൗത്ത് ഫ്രഷ്‌നര്‍, ച്യുയിംഗം ഇവയിലൊക്കെയും ചേരുവയായി ചേര്‍ക്കാറുണ്ട്.

പലപ്പോഴും കടയില്‍ നിന്ന് വാങ്ങുന്ന പുതിനയില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടാകാം. ഈ സാഹചര്യത്തില്‍ എളുപ്പത്തില്‍ വീട്ടില്‍ തന്നെ പുതിന കൃഷി ചെയ്യാം. സ്ഥല പരിമിതി ഉള്ളവര്‍ക്ക് ചട്ടിയിലും ഗ്രോബാഗിലും വളര്‍ത്താം. എവിടെയായാലും നല്ല വിളവ് ഉറപ്പ്. ഇതുമാത്രമല്ല, ഇതിന് ഭൂമിയോ ചട്ടിയോ മണ്ണോ പോലും ആവശ്യമില്ലാതെ പുതിന കൃഷി ചെയ്യാം. ഹൈഡ്രോപോണിക് ഫാമിംഗ് (Hydroponic Farming) എന്നാണ് ഇത് അറിയപ്പെടുന്നത്.

എന്താണ് ഹൈഡ്രോപോണിക് ഫാമിംഗ്?
          
Hydroponic Mint

ഹൈഡ്രോപോണിക് എന്നത് ഒരു ഗ്രീക്ക് പദമാണ്, അതിനര്‍ത്ഥം മണ്ണില്ലാതെ വെള്ളം മാത്രം ഉപയോഗിച്ചുള്ള കൃഷി എന്നാണ്. ജലം ഉപയോഗിച്ച് കാലാവസ്ഥ നിയന്ത്രിച്ച് കൃഷി ചെയ്യുന്ന ആധുനിക കൃഷിയാണിത്. വെള്ളത്തോടൊപ്പം കുറച്ച് മണലോ കല്ലുകളോ ആവശ്യമായി വന്നേക്കാം. ഇതില്‍ താപനില 15-30 ഡിഗ്രിയിലും ഈര്‍പ്പം 80-85 ശതമാനത്തിലും നിലനിര്‍ത്തുന്നു. ചെടികള്‍ക്ക് ജലത്തിലൂടെ പോഷകങ്ങളും നല്‍കുന്നു.

പിവിസി പൈപ്പുകളിലൂടെയാണ് ഈ കൃഷി. ഇവയില്‍ മുകള്‍ഭാഗത്ത് ദ്വാരങ്ങള്‍ ഉണ്ടാക്കി ആ കുഴികളില്‍ പുതിന തണ്ടുകള്‍ നടുന്നു. പൈപ്പില്‍ വെള്ളമുണ്ടാവും, ചെടികളുടെ വേരുകള്‍ ആ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. ചെടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ഈ വെള്ളത്തില്‍ ലയിപ്പിക്കുന്നു. ജൈവവളങ്ങളും വെള്ളത്തില്‍ അലിയുന്ന രാസവളങ്ങളും ഉപയോഗിച്ചു ഹൈഡ്രോപോണിക്‌സ് കൃഷി ചെയ്യാം. സാധാരണ കൃഷിക്കു വേണ്ടതിന്റെ 5-10% ജലം മാത്രമേ ഈ രീതിക്ക് ആവശ്യമുള്ളൂ. വളവും വെള്ളവും നഷ്ടപ്പെടാതെ പൂര്‍ണമായി ഉപയോഗിക്കാനുമാകും.

മറ്റുകൃഷികള്‍ക്ക് പോലെ നടീല്‍ വസ്തുക്കള്‍ക്കായി വലിയ തുക ചിലവാക്കേണ്ട ആവശ്യമില്ല. കടയില്‍ നിന്നു വാങ്ങുന്ന പുതിന തണ്ട് ഉപയോഗിച്ചുതന്നെ കൃഷിചെയ്യാം. നടാനായി ആരോഗ്യമുള്ള തണ്ടുകള്‍ തന്നെ തിരഞ്ഞെടുക്കണമെന്ന് മാത്രം. പുതിനയുടെ വേരുകള്‍ വളരെ പെട്ടെന്ന് വളരുന്നതിനാല്‍ വെള്ളത്തിലെ പോഷകങ്ങള്‍ വലിച്ചെടുത്ത് വളരും.

Keywords: Farming, Agriculture, Cultivation, Rose, Malayalam News, Hydroponic Mint, Hydroponic Farming, Agriculture News, How To Grow Hydroponic Mint.
< !- START disable copy paste -->

Post a Comment