Follow KVARTHA on Google news Follow Us!
ad

Cyclone | ബിപോര്‍ജോയ് ചുഴലിക്കാറ്റ്: അതീവ ജാഗ്രതയില്‍ ഗുജറാത്; അരലക്ഷത്തോളം പേരെ മാറ്റിപാര്‍പിച്ചു, ബുജ് വിമാനത്താവളം താല്‍കാലികമായി അടച്ചു

നൂറോളം ട്രെയിനുകള്‍ റദ്ദാക്കി Cyclone Biparjoy, Bhuj Airport, Train Cancelled
അഹ് മദാബാദ്: (www.kvartha.com) ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത് തീരത്ത് നാശം വിതക്കുമെന്ന കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാതലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയില്‍. അരലക്ഷത്തോളം പേരെ മാറ്റിപാര്‍പിക്കുകയും സുരക്ഷയെ മുന്‍നിര്‍ത്തി ബുജ് വിമാനത്താവളം താല്‍കാലികമായി അടയ്ക്കുകയും ചെയ്തു. നൂറോളം ട്രെയിനുകള്‍ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ അറിയിച്ചിട്ടുണ്ട്.

വിവിധ പ്രദേശങ്ങളില്‍ 18 എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. സൗരാഷ്ട്ര, കച് തീരങ്ങളില്‍ ചുവപ്പ് അലേര്‍ട് പ്രഖ്യാപിച്ചു. കച്ച്, ദേവഭൂമി ദ്വാരക, പോര്‍ബന്തര്‍, ജാംനഗര്‍, മോര്‍ബി, ജുനഗര്‍, എന്നിവിടങ്ങളില്‍ വീടുകള്‍ക്ക് വ്യാപകമായ നാശനഷ്ടമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

News, Gujarat, National, Cyclone, Biparjoy, Bhuj airport, Closed, Cyclone Biparjoy: Bhuj airport terminal to remain closed till June 16.

അതിശക്തമായ ചുഴലിക്കാറ്റ് ഈ പ്രദേശങ്ങളിലെ വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നശിപ്പിക്കാനും റെയില്‍ ഗതാഗതം തടസപ്പെടാനും ഇടയാക്കും. വടക്ക് കിഴക്കന്‍ അറബിക്കടലില്‍ നിലകൊള്ളുന്ന ചുഴലിക്കാറ്റ് ഗുജറാതിലെ മാണ്ട്വിക്കും പാകിസ്താനിലെ കറാച്ചിക്കും ഇടയില്‍ കരകയറുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

Keywords: News, Gujarat, National, Cyclone, Biparjoy, Bhuj airport, Closed, Cyclone Biparjoy: Bhuj airport terminal to remain closed till June 16.

Post a Comment