Follow KVARTHA on Google news Follow Us!
ad

Flight | ലാന്‍ഡിങിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യുവാവ്; ശ്വാസതടസം അനുഭവപ്പെട്ട യാത്രക്കാര്‍ ആശുപത്രിയില്‍

യാത്രക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ Passenger Opens Emergency Exit, Hospitalized, Custody, World News, മലയാളം-വാർത്തകൾ
ദക്ഷിണ കൊറിയ: (www.kvartha.com) ലാന്‍ഡിങിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍. ദക്ഷിണ കൊറിയയിലെ സോളില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെങ്കിലും എമര്‍ജന്‍സി വാതില്‍ തുറന്നതോടെ ശ്വാസതടസവും മറ്റും അനുഭവപ്പെട്ട യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 200 യാത്രക്കാരാണ് സംഭവസമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും സാരമായ മറ്റ് പരുക്കുകളൊന്നുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Passenger Opens Emergency Exit Mid-Air, Wind Rips Through, South Korea, News, Flight, Passenger, Custody, Police, Hospital, Treatment, Media, Report, World

ദേഗു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങിന് തയാറെടുക്കുന്നതിനിടെയാണ് A321200 എന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറക്കുന്നത്. സംഭവ സമയത്ത് റണ്‍വേയില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ ഉയരത്തിലായിരുന്നു വിമാനം. അപ്രതീക്ഷിതമായി വാതില്‍ തുറന്നതോടെ ചില യാത്രക്കാര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇവരെ ലാന്‍ഡിങിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പതു പേര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സൗത് കൊറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

വാതില്‍ തുറന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തുവെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Passenger Opens Emergency Exit Mid-Air, Wind Rips Through, South Korea, News, Flight, Passenger, Custody, Police, Hospital, Treatment, Media, Report, World.

Post a Comment