Follow KVARTHA on Google news Follow Us!
ad

Fraud Case | കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പില്‍ 3 കേസുകള്‍ കൂടി

4 പേര്‍ക്കെതിരെ കേസെടുത്തു #കണ്ണൂര്‍-വാര്‍ത്തകള്‍, #Taliparamba-News, #Fraud-Case, #Urban-Investment-Fraud
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ താവക്കര കേന്ദ്രമാക്കി നടത്തിയ അര്‍ബന്‍ നിധി നിക്ഷേപതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തളിപ്പറമ്പില്‍ മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. തളിപ്പറമ്പിലെ ടിവി ദാമോദരനില്‍ നിന്ന് ഉയര്‍ന്ന പലിശയും മകന് ജോലിയും വാഗ്ദാനം ചെയ്ത് 2021 സെപ്റ്റംബര്‍ മാസം മുതല്‍ ഡിസംബര്‍ മാസം വരെയുള്ള കാലയളവില്‍ 15 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് പണം തിരികെ നല്‍കാതെ ചതി ചെയ്തുവെന്നാണ് പരാതി. ഗഫൂര്‍, ശൗകതലി, ഷൈജു, ശില്പ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

മൊറാഴ ശ്രീപാദത്തിലെ പ്രേമരാജന്‍ ടി എം എന്നയാളെയും കണ്ണൂര്‍ അര്‍ബന്‍ നിധി സമാന രീതിയിലാണ് വഞ്ചിച്ചത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് 2022 ജനുവരി മാസം മുതല്‍ സെപ്റ്റംബര്‍ മാസം പതിനാലാം തീയതി വരെയുള്ള കാലയളവില്‍ 16 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്ന് മാര്‍ച്ച് മാസം പതിനാലാം തീയതി ഒരു ലക്ഷം രൂപയും പലതവണകളായി നിക്ഷേപമായി സ്വീകരിച്ച് പണം തിരികെ നല്‍കാതെ വഞ്ചിച്ചു എന്നാണ് പരാതി. ശൗകതലി, ഗഫൂര്‍, ജീന, ഷൈജു എന്നിവര്‍ക്കെതിരെയാണ് ഇദ്ദേഹം പരാതി നല്‍കിയത്.

Kannur, News, Kerala, Case, Taliparamba, Crime, Fraud, Cheating, Police, Kannur Urban Investment, Kannur Urban Investment Fraud: Three more cases in Taliparamba.

കുറ്റിക്കോല്‍ സ്വദേശിയായ സി വി മോഹനന്‍ എന്നയാളില്‍ നിന്ന് 2021 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ മാസം വരെയുള്ള കാലയളവില്‍ 15 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് പണം തിരികെ നല്‍കിയില്ല. മൂന്ന് പേരുടെ പരാതിയിലും തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Kannur, News, Kerala, Case, Taliparamba, Crime, Fraud, Cheating, Police, Kannur Urban Investment, Kannur Urban Investment Fraud: Three more cases in Taliparamba.

Post a Comment