Follow KVARTHA on Google news Follow Us!
ad

Shot Dead | സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 8 വിദ്യാര്‍ഥികളും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു; ആക്രമണം നടന്നത് ഏഴാം ക്ലാസുകാരനെന്ന് പൊലീസ്

'പിതാവിന്റെ തോക്കാണ് വിദ്യാര്‍ഥി ഉപയോഗിച്ചത്' #സെര്‍ബിയ-വാര്‍ത്തകള്‍, Belgrade-News, Students-School-Shot-Dead
ബെല്‍ഗ്രേഡ്: (www.kvartha.com) സ്‌കൂളിലുണ്ടായ വെടിവയ്പില്‍ എട്ട് വിദ്യാര്‍ഥികളും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടതായി റിപോര്‍ട്. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ വ്‌ലാഡിസ്‌ലാവ് റിബനിക സ്‌കൂളിലാണ് സംഭവം. വെടിവയ്പില്‍ ആറോളം പേര്‍ക്ക് പരുക്കേറ്റതായും ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

പൊലീസ് പറയുന്നത്: പ്രാദേശിക സമയം 8.40 മണിയോടെയാണ് സ്‌കൂളില്‍ വെടിവയ്പുണ്ടായെന്ന സന്ദേശം പൊലീസിന് ലഭിച്ചത്. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് ഏഴാം ക്ലാസുകാരനായ വിദ്യാര്‍ഥി വെടിവയ്പ് നടത്തിയത്. അധ്യാപകര്‍ക്ക് നേരെയാണ് വിദ്യാര്‍ഥി ആദ്യം വെടിയുതിര്‍ത്തത്.

Serbia, News, World, Shot dead, Children, Killed, Security, School, Eight children, security guard killed in Serbia school shooting.

സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവ് മിലന്‍ മിലോസെവിക് പറഞ്ഞത്: തന്റെ മകള്‍ ഹിസ്റ്ററി ക്ലാസിലിരിക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്. മകളെ അന്വേഷിച്ച് സ്‌കൂളിലെത്തിയ തനിക്ക് ആദ്യം അവളെ കണ്ടെത്താനായില്ല. പിന്നീട് സ്‌കൂളില്‍ തിരച്ചില്‍ നടത്തിയതിന് ശേഷമാണ് അവളെ കണ്ടെത്താനായത്. വെടിവയ്പ് നടത്തിയ കുട്ടി നല്ല വിദ്യാര്‍ഥിയായിരുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നു.

അതേസമയം കൂട്ടവെടിവയ്പുകള്‍ സെര്‍ബിയയില്‍ അപൂര്‍വമാണ്. 1990കള്‍ക്ക് ശേഷം ശക്തമായ നിയമങ്ങള്‍ വന്നതോടെ വെടിവയ്പുകളുടെ എണ്ണം കുറഞ്ഞിരുന്നു. ഇതിന് മുമ്പ് 2013ല്‍ നടന്ന വെടിവയ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 

Keywords: Serbia, News, World, Shot dead, Children, Killed, Security, School, Eight children, security guard killed in Serbia school shooting.

Post a Comment