Follow KVARTHA on Google news Follow Us!
ad

Complaint | ചിട്ടി കംപനി നിക്ഷേപകരെ വഞ്ചിച്ചതായി പരാതി; 'ധനകാര്യസ്ഥാപനം മുന്നറിയിപ്പില്ലാതെ പൂട്ടി'

ജീവനക്കാരും പ്രതിഷേധത്തില്‍ Kerala News, Malayalam News, കണ്ണൂര്‍ വാര്‍ത്തകള്‍, Chits Company
കണ്ണൂര്‍: (www.kvartha.com) അര്‍ബന്‍നിധി ലിമിറ്റഡിനു ശേഷമം മറ്റൊരു ധനകാര്യ സ്ഥാപനത്തിനെതിരെ കൂടി പരാതി. ചിട്ടിയില്‍ ചേര്‍ന്ന നിക്ഷേപകരുടെ ലക്ഷങ്ങള്‍ വെളളത്തിലാക്കിയാണ് ധനകാര്യസ്ഥാപനം പൂട്ടികെട്ടിയതെന്നാണ് ആരോപണം. കണ്ണൂര്‍ തളാപ്പിലെ ധനകോടി ചിറ്റ്സെന്ന സ്ഥാപനമാണ് മുന്നറിയിപ്പില്ലാതെ മെയ് മാസം മുതല്‍ പൂട്ടിയതെന്ന് നിക്ഷേപകര്‍ പറയുന്നു..

    
Kerala News, Malayalam News, Chits Company, Kannur News, Crime News, Kannur Police, Complaint that chits company cheated investors.



'സ്ഥാപനത്തിന്റെ ജീവനക്കാരുടെതെന്ന പേരില്‍ സ്ഥാപനത്തിന്റെ പ്രധാന വാതിലില്‍ സീല്‍ പതിച്ച നോടീസ് പതിച്ചിട്ടുണ്ട്. ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകോടി ചിറ്റ്സിന്റെ ബ്രാഞ്ചുകളില്‍ കസ്റ്റമറുടെ പണം കാലാവധി കഴിഞ്ഞിട്ടും തിരിച്ചുകൊടുക്കാന്‍ എംഡിയും ഡയറക്ടേഴ്സുമായ യോഹന്നാന്‍, സിജി സെബാസ്റ്റിയന്‍ എന്നിവര്‍ക്ക് സാധിക്കാത്തതിനാല്‍ ധനകോടിയിലെ ജീവനക്കാര്‍ കംപനിക്കെതിരെ തിങ്കളാഴ്ച മുതല്‍ ഒരു തീരുമാനത്തിലെത്തുന്നവരെ സമരം നടത്താന്‍ തീരുമാനിച്ചിരുന്നു.

ഇതോടെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് തുറക്കില്ലെന്ന പോസ്റ്റര്‍ സ്ഥാപനത്തിന്റെ മുന്‍പില്‍ പതിച്ചിരിക്കുന്നത്. പൂട്ടിയ സ്ഥാപനത്തിന്റെ മുന്‍പില്‍ ദിവസവും നിരവധി ഇടപാടുകാരാണ് വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിനാകെ സ്ഥാപനത്തിന് ഹെഡ് ഓഫീസ് ഉള്‍പെടെ 23 ശാഖകളാണുളളത്. മുഴുവന്‍ ശാഖകളും പൂട്ടിയിട്ടുണ്ടെന്നാണ് വിവരം', നിക്ഷേപകര്‍ പറഞ്ഞു.

Keywords: Kerala News, Malayalam News, Chits Company, Kannur News, Crime News, Kannur Police, Complaint that chits company cheated investors.

Post a Comment