Follow KVARTHA on Google news Follow Us!
ad

DYFI | 'ഹൃദയപൂര്‍വം പൊതിച്ചോറ്' 6-ാംവര്‍ഷത്തിലേക്ക്; രോഗികള്‍ക്ക് ആശ്വാസമായി ഡിവൈഎഫ്‌ഐ വിതരണം ചെയ്തത് 12 ലക്ഷം പൊതിച്ചോറുകള്‍

DYFI distributed food as relief to the patients
കണ്ണൂര്‍: (www.kvartha.com) ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന  'ഹൃദയപൂര്‍വം പൊതിച്ചോറ്' ആറാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. 12 ലക്ഷം പൊതിച്ചോറുകളാണ് ഹൃദയം പൊതിച്ചോറ് എന്ന പദ്ധതിയിലൂടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇതുവരെ വിതരണം ചെയ്തത്. വിതരണ പദ്ധതി ആറാം വര്‍ഷത്തിലേക്ക് കടക്കുന്നതിനോട് അനുബന്ധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം നടന്ന പൊതിച്ചോര്‍ വിതരണം ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്‍ഡ്യ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. 

കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വീട്ടില്‍ നിന്നുണ്ടാക്കുന്ന നല്ല ഭക്ഷണം നല്‍കുന്ന ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വം പൊതിച്ചോര്‍ പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും യുവജനങ്ങളുടെ സമര സംഘടനയെന്ന നിലയില്‍ നിന്നും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയാണെന്നും പി കെ  ശ്രീമതി പറഞ്ഞു. 

Kannur, News, Kerala, Food, DYFI, Politics, hospital, Patient, DYFI distributed food as relief to the patients.

2018 ഏപ്രില്‍ ഒന്നിനാണ് ഇന്നത്തെ സ്പീകര്‍ എ എന്‍ ശംസീര്‍ എംഎല്‍എ ഹൃദയപൂര്‍വം പദ്ധതി ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് പുറമേ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡികല്‍ കോളജ് തലശ്ശേരി ജനറല്‍ ആശുപത്രി പേരാവൂര്‍ താലൂക് ആശുപത്രി എന്നിവിടങ്ങളിലാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്. ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വലിയൊരു ആശ്വാസമാണ് ഡിവൈഎഫ്ഐയുടെ ഈ പോതിച്ചോറ്  വിതരണം.  

500നും 600 ഇടയില്‍ പൊതിച്ചോറുകള്‍ ആണ് ഇവര്‍ വിതരണം ചെയ്യുന്നത്. ഭക്ഷണം കിട്ടാന്‍ വഴിയില്ലാത്ത ലോക് ഡൗണ്‍ കാലത്തും ഇവര്‍ പൊതിച്ചോര്‍ വിതരണം നടത്തിയിരുന്നു. മേഖലാ കമിറ്റികള്‍ക്കാണ് ഒരു ദിവസത്തെ വിതരണ ചുമതല. യൂണിറ്റ് അടിസ്ഥാനത്തില്‍ ഓരോ വീട്ടില്‍ നിന്നും രണ്ട് മുതല്‍ അഞ്ച് വരെ ഊണ്‍ ശേഖരിക്കാറുണ്ട് ഇവര്‍. പരിപാടിയില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമിറ്റിയംഗം എം ശാജര്‍ മുഖ്യാതിഥിയായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സല്‍, ജില്ലാ സെക്രടറി സരിന്‍ ശശി സംസാരിച്ചു.

Keywords: Kannur, News, Kerala, Food, DYFI, Politics, hospital, Patient, DYFI distributed food as relief to the patients.

Post a Comment