Follow KVARTHA on Google news Follow Us!
ad

Accident | ഒമാനില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരുക്കേറ്റു; 3 പേരുടെ നില ഗുരുതരം

അപകടസമയത്ത് കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്16 injured, 3 critical in a school bus accident in Oman


മസ്ഖത്: (www.kvartha.com) ഒമാനില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഗുബ്‌റ ടാം ഏരിയയിലായിരുന്നു സംഭവം. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരും അപകടനില തരണം ചെയ്തിട്ടുണ്ട്. 

രാവിലെ 7.10ന് ആണ് അപകടം സംഭവിച്ചത്. അപകടസമയത്ത് കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്‌കൂള്‍ ബസില്‍ 14 കുട്ടികളും ഡ്രൈവറും ഉള്‍പെടെ 15 പേരുണ്ടായിരുന്നു. ഗുരുതര പരുക്കുകളുള്ള മൂന്ന് പേരെ ഇബ്‌റ ആശുപത്രിയിലേക്ക് മാറ്റി. 

ദിമ വിലായത്തിലേക്കും അല്‍ തയ്യിനിലേക്കുള്ളമുള്ള റോഡില്‍വെച്ച് മിനി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രണ്ട് വാഹനങ്ങളിലെയും യാത്രക്കാര്‍ക്ക് പരുക്കേറ്റതായും മൂന്ന് പേരൊഴികെ എല്ലാവരും പിന്നീട് വീടുകളിലേക്ക് മടങ്ങിയതായും പൊലീസ് അധികൃതര്‍ അറിയിച്ചു. 

News, World, International, Gulf, Accident, Oman, Injured, Police, Hospital, Treatment, 16 injured, 3 critical in a school bus accident in Oman.


ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിയമങ്ങള്‍ പാലിച്ചും അശ്രദ്ധമായ ഡ്രൈവിങ് പോലുള്ള നിയമലംഘനങ്ങളില്‍ നിന്ന് വിട്ടുനിന്നും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹകരിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.

Keywords: News, World, International, Gulf, Accident, Oman, Injured, Police, Hospital, Treatment, 16 injured, 3 critical in a school bus accident in Oman.

Post a Comment