Follow KVARTHA on Google news Follow Us!
ad

Accidental Death | സഞ്ചരിച്ച വാഹനം വഴിയില്‍ വച്ച് കേടായി, പരിശോധിക്കാന്‍ ട്രകില്‍ നിന്നും പുറത്തിറങ്ങിയ മലയാളിക്ക് റിയാദില്‍ കാറിടിച്ച് ദാരുണാന്ത്യം

#ഇന്നത്തെ വാര്‍ത്തകള്‍,#ലോക വാര്‍ത്തകള്‍,Riyadh,News,Accidental Death,Dead Body,Malayalee,Gulf,World,
റിയാദ്: (www.kvartha.com) സഞ്ചരിച്ച വാഹനം വഴിയില്‍ വച്ച് കേടായി, പരിശോധിക്കാന്‍ ട്രകില്‍ നിന്നും പുറത്തിറങ്ങിയ മലയാളിക്ക് കാറിടിച്ച് ദാരുണാന്ത്യം. റിയാദ് എക്‌സിറ്റ് 18ല്‍ ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മന്‍സിലില്‍ സുലൈമാന്‍ കുഞ്ഞ് (61) ആണ് ദാരുണമായി മരിച്ചത്.

ട്രാന്‍സ് പോര്‍ടിങ് ജോലി ചെയ്യുന്ന ഇദ്ദേഹം കോള്‍ഡ് സ്റ്റോറേജ് സൗകര്യമുള്ള മിനി ട്രകാണ് ഓടിച്ചിരുന്നത്. ഇതുമായി സഞ്ചരിക്കുമ്പോള്‍ എന്തോ തകരാര്‍ സംഭവിച്ച് വാഹനം വഴിയില്‍ നിന്നുപോയി. എന്താണ് സംഭവിച്ചതെന്നറിയാന്‍ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

പിന്നീട് പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രിയിലേക്ക് മാറ്റി. 30 വര്‍ഷമായി റിയാദില്‍ പ്രവാസിയായ സുലൈമാന്‍ കുഞ്ഞ് മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.

Kollam native died after being hit by car in Riyadh, Riyadh, News, Accidental Death, Dead Body, Malayalee, Gulf, World

പരേതനായ മൊയ്തീന്‍ കുഞ്ഞ് ആണ് പിതാവ്. ഉമ്മ: മുത്തുബീവി. ഭാര്യ: ജമീല ബീവി. മക്കള്‍: നിയാസ്, നാസില, പരേതനായ നാസ്മിദ്. മരുമകന്‍: ശറഫുദ്ദീന്‍. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ് (പരേതന്‍), അബ്ദുല്‍ കലാം, സഊദാ ബീവി (പരേത), അബ്ദുല്‍ മജീദ്, ശാഹിദ, നസീമ, നൗശാദ്, ഫാതിശ.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ജ്യേഷ്ഠ സഹോദര പുത്രന്‍ നവാസിനെ സഹായിക്കാന്‍ കെ എം സി സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും കണ്‍വീനര്‍ മെഹബൂബ് കണ്ണൂരും രംഗത്തുണ്ട്.

Keywords: Kollam native died after being hit by car in Riyadh, Riyadh, News, Accidental Death, Dead Body, Malayalee, Gulf, World.

Post a Comment