Follow KVARTHA on Google news Follow Us!
ad

Video | 'ഇരിക്കാനുള്ള കസേര കൊണ്ടുവരാന്‍ വൈകിയതിന് ക്രോധം അടക്കാനാകാതെ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് മന്ത്രി'; വൈറലായി പരാക്രമവീഡിയോ

Tamil Nadu Minister Nasar hurls stone at party worker for delay in getting chair#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) ചിലപ്പോള്‍ ക്ഷമ തീരെയില്ലാത്തവര്‍ ചില സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാന്‍ പറ്റാത്തതായിരിക്കും. മനസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത അത്തരത്തിലുള്ളവരുടെ പ്രവര്‍ത്തി എപ്പോഴും സമൂഹത്തിന് ദോഷമായിട്ടായിരിക്കും സംഭവിക്കുന്നത്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

കസേര കൊണ്ടുവരാന്‍ വൈകിയതിന് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിയുകയാണ് തമിഴ്‌നാട് മന്ത്രി. ഡിഎംകെ നേതാവും തമിഴ്‌നാട് ക്ഷീരവികസന മന്ത്രിയുമായ എസ്എം നാസറാണ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞത്. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം.

News,National,India,chennai,Humor,Politics,party,Minister,Social-Media,Video, Tamil Nadu Minister Nasar hurls stone at party worker for delay in getting chair


മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കെടുക്കാനുള്ള പരിപാടിയുടെ ക്രമീകരണങ്ങള്‍ പരിശോധിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ മന്ത്രി തനിക്ക് ഇരിക്കാന്‍ കസേര ആവശ്യപ്പെട്ടു. എന്നാല്‍, കസേര കൊണ്ടുവരാന്‍ വൈകി. ഇതോടെയാണ് മന്ത്രി ദേഷ്യത്തോടെ കല്ലെറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കല്ലെറിഞ്ഞിട്ടും രോഷം അടക്കാനാകാതെ പ്രവര്‍ത്തകര്‍ക്ക് നേരെ മന്ത്രി കയര്‍ക്കുന്നതും പുറത്ത് വന്ന വീഡിയോയില്‍ കാണാം.

Keywords: News,National,India,chennai,Humor,Politics,party,Minister,Social-Media,Video, Tamil Nadu Minister Nasar hurls stone at party worker for delay in getting chair

Post a Comment