Follow KVARTHA on Google news Follow Us!
ad

Funny Video | കടയില്‍ കയറി പ്രശ്‌നം സൃഷ്ടിച്ച സാന്താക്ലോസിനെ കുരുമുളക് സ്പ്രേ ചെയ്ത് പൊലീസ് അറസ്റ്റ് ചെയ്തു

Santa Claus Gets Pepper Sprayed And Arrested By Police At An Australian Hardware Store#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാൻബെറ: (www.kvartha.com) കടയില്‍ കയറി അലമ്പുണ്ടാക്കിയ സാന്താക്ലോസിനെ കുരുമുളക് സ്പ്രേ ചെയ്ത് പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ഹാര്‍ഡ്‌വെയര്‍ ചെയിനായ ബണിംഗ്‌സില്‍ വച്ചാണ് സാന്താക്ലോസ് അറസ്റ്റിലായത്. സംഭവം തുടങ്ങിയത് സാന്താക്ലോസിന്റെ രൂപം ധരിച്ച് ഒരാള്‍ കടയ്ക്കകത്തേക്ക് കയറിയതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ പൊലീസിന് സ്റ്റോറില്‍ എത്തേണ്ടി വന്നത്.

സ്റ്റോര്‍ മാനേജരും ജീവനക്കാരും സാന്താക്ലോസിന്റെ വേഷം ധരിച്ച ആളോട് അവിടെ നിന്നും എത്രയും പെട്ടെന്ന് ഇറങ്ങിപ്പോവാന്‍ പറയുന്നുണ്ട്. എന്നാല്‍, അയാള്‍ അതിന് സമ്മതിക്കുന്നില്ല. എന്നാല്‍, പൊലീസ് എത്തിയിട്ടും കാര്യമുണ്ടായിരുന്നില്ല. അയാള്‍ അപ്പോഴും അവിടെ നിന്നും മാറാന്‍ തയ്യാറാവാത്തതിനാല്‍ പൊലീസ് കീഴ്‌പ്പെടുത്തി മാറ്റുകയായിരുന്നു.

വിക്ടോറിയ പൊലീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞത്: ഒരു മണിക്ക് പൊലീസിന് ഒരു ഫോണ്‍ വന്നു. അതില്‍ ഒരാള്‍ സ്റ്റോറിലെത്തി മോശമായി പെരുമാറുന്നു. പോകാന്‍ തയ്യാറാവുന്നില്ല എന്നാണ് പറഞ്ഞത്. ജീവനക്കാര്‍ അയാളോട് സ്റ്റോറില്‍ നിന്നും ഇറങ്ങിപ്പോവാന്‍ പറഞ്ഞെങ്കിലും അയാളതിന് തയ്യാറായിരുന്നില്ല. അവസാനം ഓഫീസേഴ്‌സിന് അങ്ങോട്ട് പോകേണ്ടി വന്നു. എന്നാല്‍ അവര്‍ പറഞ്ഞിട്ടും അയാള്‍ പോകാന്‍ തയ്യാറായില്ല. മാത്രമല്ല, അവരെ ആക്രമിക്കാനും തുനിഞ്ഞു. 

ഒടുവില്‍ ബലം പ്രയോഗിച്ച് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതിനായി ഇയാളെ നിലത്ത് വീഴ്‌ത്തേണ്ടിയും കുരുമുളക് സ്‌പ്രേ പ്രയോഗിക്കേണ്ടിയും വന്നു. ഒടുവില്‍ ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാള്‍ തങ്ങളുടെ സ്റ്റോറിലെ ജീവനക്കാരനല്ലെന്ന് സ്റ്റോറും പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. 

News,World,international,Australia,Police,Arrested,Social-Media,Video, Twitter,Police,Humor, Santa Claus Gets Pepper Sprayed And Arrested By Police At An Australian Hardware Store


ഇതിനേക്കാളൊക്കെ വിചിത്രം അതേ ദിവസം തന്നെ മറ്റൊരാള്‍ കൂടി സാന്താക്ലോസിന്റെ വേഷം കെട്ടി അതേ സ്റ്റോറിലെത്തി പ്രശ്‌നം സൃഷ്ടിച്ചു എന്നതാണ്. ഒരു ടിക് ടോക് യൂസറാണ് സംഭവം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. 

ക്രിസ്മസ് പോലുള്ള അവധിക്കാലം വളരെ രസകരമായ പല കാര്യങ്ങളും നടക്കുന്ന സമയമാണ്. സന്തോഷത്തിന്റേതായ അനവധി മുഹൂര്‍ത്തങ്ങള്‍ ആ സമയത്ത് ഉണ്ടാകുമെങ്കിലും ഇതുപോലെ വിചിത്രമായ പല കാര്യങ്ങളും നടക്കാറുണ്ട്. ചിലര്‍ മദ്യപിക്കും, ചിലര്‍ മദ്യപിച്ച് ബഹളമുണ്ടാക്കും, ചിലര്‍ വെറുതെ അലമ്പുണ്ടാക്കും. ഏതായാലും, ഓസ്‌ട്രേലിയയിലെ ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നുണ്ട്.

Keywords: News,World,international,Australia,Police,Arrested,Social-Media,Video, Twitter,Police,Humor, Santa Claus Gets Pepper Sprayed And Arrested By Police At An Australian Hardware Store

Post a Comment