Follow KVARTHA on Google news Follow Us!
ad

Matcha Ice Cream | 'മാച' ഐസ്‌ക്രീം വായിലേയ്ക്ക് വയ്ക്കുമ്പോഴേയ്ക്കും ആളുകള്‍ തുമ്മി വശംകെട്ടു; ആദ്യമായി പരീക്ഷിക്കാനിറങ്ങിയവരുടെ പ്രതികരണം വൈറല്‍; രസകരമായ വീഡിയോ കാണാം

Viral Video Shows People Trying Matcha Ice Cream For The First Time#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ഐസ്‌ക്രീം വായിലേയ്ക്ക് വയ്ക്കുമ്പോഴേയ്ക്കും ആളുകള്‍ തുമ്മി വശംകെടുന്ന രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. കാരണം, ഇത് റാസ്‌ബെറി ഐസ്‌ക്രീം മാഗി, ഇഡ്ഡലി ഐസ്‌ക്രീം, മല്ലിയില ഐസ്‌ക്രീം, വെളുത്തുള്ളി ഐസ്‌ക്രീം, കെചപ് ഐസ്‌ക്രീം, സ്വര്‍ണം തൂവിയ ഐസ്‌ക്രീം, ഇലയില്‍ വിളമ്പുന്ന ഐസ്‌ക്രീം തുടങ്ങിയവയില്‍ നിന്നെല്ലാം വ്യത്യസ്തമായ 'മാച' ഐസ്‌ക്രീം ആണ്. 

ജപാനില്‍ നിന്നുള്ള 'മാച' ഐസ്‌ക്രീം ആദ്യമായി രുചിച്ച് നോക്കുന്നവരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 33 സെകന്‍ഡുള്ള രസകരമായ വീഡിയോയില്‍ മാച ഐസ്‌ക്രീം ആദ്യമായി കഴിക്കുന്നവരുടെ പല തരത്തിലുള്ള പ്രതികരണങ്ങളാണുള്ളത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

News,National,India,Video,Social-Media,Food,Humor, Viral Video Shows People Trying Matcha Ice Cream For The First Time


ജപാനിലും ചൈനയിലും ഉപയോഗിക്കുന്ന ഒരു തരം ഗ്രീന്‍ ടീയാണ് മാച. നന്നായി പൊടിച്ച മാച, ഐസ്‌ക്രീമുകളിലും ഡെസേര്‍ടുകളിലും ചേര്‍ത്ത് ഉപയോഗിക്കാറുണ്ട്. ഇവിടെ ഐസ്‌ക്രീം വായിലേയ്ക്ക് വയ്ക്കുമ്പോഴേയ്ക്കും മാച പൊടി മൂക്കില്‍ കയറിയിട്ട് ആളുകള്‍ തുമ്മുകയാണ്. മാച പൗഡര്‍ വളരെ നേര്‍ത്തതായത് കൊണ്ടാണ് തന്നെ ഇത് കഴിച്ചവരുടേയെല്ലാം മൂക്കില്‍ പൊടി കയറുകയും അവര്‍ തുമ്മുകയും ചെയ്യുന്നത്.  

വഴിയോര കച്ചവടത്തില്‍ നടക്കുന്ന പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളുടെ ഇടയില്‍ ഇത് തികച്ചും വ്യത്യസ്തമെന്ന് തന്നെ പറയാം. കഴിക്കാന്‍ കൊടുക്കുമ്പോള്‍ അത് രുചിച്ച് നോക്കാനൊരു അവസരം കിട്ടുന്നതിന് മുന്‍പ് തന്നെ തുമ്മേണ്ടി വരുന്ന വീഡിയോ 56 ലക്ഷം പേരാണ് ഇതുവരെ കണ്ടത്. 

ഈ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളാണ് രസം. ഇപ്പോള്‍ അടുത്ത് നിന്നവന്മാരും തുമ്മി മരിക്കുമല്ലോ എന്നാണ് ഒരാളുടെ കമന്റ്. 'മാച'യ്ക്ക് പകരം 'വസാബി' ആയിരുന്നെങ്കില്‍ ഓര്‍ക്കാന്‍ കൂടി വയ്യെന്നാണ് വീഡിയോക്ക് താഴെ വന്ന മറ്റൊരു കമന്റ്. 

Keywords: News,National,India,Video,Social-Media,Food,Humor, Viral Video Shows People Trying Matcha Ice Cream For The First Time

Post a Comment