Follow KVARTHA on Google news Follow Us!
ad

Video | വാതിലിനും ചുമരിനും കേടുപാടുകള്‍ ഉണ്ടാവാതിരിക്കാന്‍ അതീവ ശ്രദ്ധ; പലഹാരം കഴിക്കാന്‍ കയറി വീട്ടുകാരനെ പോലെ ഇറങ്ങി വരുന്ന ഒരു ആനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

Watch: Elephant Wriggles Out Of A House After Eating Tasty Snacks#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) രുചികരമായ ലഘുഭക്ഷണം കഴിച്ച് ഒരു ആന വീട്ടില്‍ നിന്ന് പുറത്തേക്ക് വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങില്‍ ചിരി പടര്‍ത്തുകയാണ്. ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. 

തനിക്കേറെ ഇഷ്ടപ്പെട്ട ഒരു പലഹാരം കഴിക്കാന്‍ ഒരു വീട്ടില്‍ കയറി അവിടെ നിന്ന് വീട്ടുകാരനെ പോലെ  ഒരു ആന ഇറങ്ങി വരുന്ന വീഡിയോയാണ് അത്. ഒരു ചെറിയ വാതില്‍ ഫ്രെയിമില്‍ നിന്ന് പുറത്തുകടക്കാന്‍ ആന പാടുപെടുന്നതായി വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നു, പക്ഷേ കരയിലെ ഭീമാകാരമായ ആ സസ്തനി വളരെ സൗമ്യമായി പുറത്തുകടക്കുന്നു.

News,National,India,New Delhi,Food,Animals,Humor,House,Social-Media,Video, Watch: Elephant Wriggles Out Of A House After Eating Tasty Snacks


ഈ വീടിന്റെ ചെറിയ വാതിലില്‍ നിന്നും ഞെരുങ്ങിയാണ് ആന പുറത്തേക്ക് ഇറങ്ങുന്നത്. വീടിനും വാതിലിനും ഒരു തരത്തിലുമുള്ള കേടുപാടുകള്‍ ഉണ്ടാവാതിരിക്കാന്‍ ആന അതീവ ശ്രദ്ധ നല്‍കുന്നുണ്ട്. നായകള്‍ ഉള്‍പെടെയുള്ള ഏതൊരു സസ്തനികളേക്കാളും കൂടുതല്‍ വാസന റിസപ്റ്ററുകള്‍ ഉള്ളതിനാല്‍ നിരവധി മൈലുകള്‍ അകലെയുള്ള ഭക്ഷണം വരെ ഇവ മണത്ത് കണ്ടു പിടിക്കുമെന്ന് സുശാന്ത നന്ദ പറയുന്നു. 

'പ്രിയപ്പെട്ട ഭക്ഷണസാധനങ്ങളുടെ കാര്യത്തില്‍ ഇത്തരം തടസങ്ങള്‍ ഒന്നും അവര്‍ക്കൊരു പ്രശ്നമല്ല. തന്റെ രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങുന്ന സൗമ്യനായ കൊമ്പന്‍'- ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചു കൊണ്ട് സുശാന്ത നന്ദ കുറിച്ചു.

Keywords: News,National,India,New Delhi,Food,Animals,Humor,House,Social-Media,Video, Watch: Elephant Wriggles Out Of A House After Eating Tasty Snacks

Post a Comment