Follow KVARTHA on Google news Follow Us!
ad

Accidental Death | സ്‌കൂടറും ലോറിയും കൂട്ടിയിടിച്ച് പുനലൂര്‍ മുന്‍ നഗരസഭ കൗന്‍സിലറും ഭര്‍ത്താവും മരിച്ചു

Punalur: School principal and husband died in road accident #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊല്ലം: (www.kvartha.com) പുനലൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. സ്‌കൂടറും ലോറിയും കൂട്ടിയിടിച്ച് കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപലും പുനലൂര്‍ മുന്‍ നഗരസഭ കൗന്‍സിലറുമായ സിനി ലാലു (48) ഭര്‍ത്താവ് പുനലൂര്‍ ദീന്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ലാലു (56) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

News,Kerala,State,Kollam,Accident,Accidental Death,Local-News, Punalur: School principal and husband died in road accident


പുനലൂര്‍ തന്മല പാതയില്‍ കലയനാട് പ്ലാച്ചേരിയില്‍ ആണ് അപകടമുണ്ടായത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. സ്‌കൂളിലേക്ക് സ്‌കൂടറില്‍ വരുകയായിരുന്നു ദമ്പതികള്‍ ലോറിക്കടിയില്‍പെടുകയായിരുന്നു. ഇരുവരും അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് വിവരം. മൃതദേഹം പുനലൂര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റി.

Keywords: News,Kerala,State,Kollam,Accident,Accidental Death,Local-News, Punalur: School principal and husband died in road accident 

Post a Comment