Follow KVARTHA on Google news Follow Us!
ad

SC Verdict | സ്വകാര്യ സ്കൂൾ അധ്യാപകർക്ക് സന്തോഷവാർത്ത: ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കും; സുപ്രീം കോടതിയുടെ നിർണായക വിധി

Private school teachers will also get benefit of gratuity: SC#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് സന്തോഷവാർത്ത. സ്വകാര്യ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ ജീവനക്കാരാണെന്നും 2009-ൽ കേന്ദ്ര സർകാർ ഭേദഗതി ചെയ്ത പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമപ്രകാരം അവർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
  
New Delhi, India, News, Top-Headlines, School, Teacher, Central Government, Supreme Court, Worker, Case, School, Private school teachers will also get benefit of gratuity: SC.

1972 സെപ്തംബർ 16 മുതലാണ് PAG നിയമം പ്രാബല്യത്തിൽ വന്നത്. ഇത് പ്രകാരം, വിരമിക്കുന്നതിനും, രാജിവയ്ക്കുന്നതിനും അല്ലെങ്കിൽ ഏതെങ്കിലും കാരണത്താൽ സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്നതിനും മുമ്പ് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും തുടർച്ചയായി ജോലി ചെയ്ത ജീവനക്കാരന് ഗ്രാറ്റുവിറ്റിയുടെ ആനുകൂല്യം നൽകാൻ വ്യവസ്ഥയുണ്ട്. 1997 ഏപ്രിൽ മൂന്നിന് തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ പത്തോ അതിലധികമോ ജീവനക്കാരുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാക്കി. അത്തരമൊരു സാഹചര്യത്തിൽ, ഈ നിയമങ്ങൾ സ്വകാര്യ സ്കൂളുകൾക്കും ബാധകമാണ്.

ഈ വിഷയത്തിൽ നിരവധി ഹൈകോടതികളിലെ കേസുകൾ തോറ്റതിന് ശേഷം, സ്വകാര്യ സ്കൂളുകൾ 2009 ലെ ഭേദഗതിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. അധ്യാപകരെ 2009 ലെ ഗ്രാറ്റുവിറ്റി (ഭേദഗതി) നിയമത്തിലെ സെക്ഷൻ രണ്ട് (ഇ) പ്രകാരം ജീവനക്കാരായി കണക്കാക്കരുത് എന്നായിരുന്നു ആവശ്യം. അഹ്മദാബാദ് പ്രൈവറ്റ് പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷനും കേസിൽ കക്ഷി ചേർന്നിരുന്നു. തുല്യതയ്ക്കുള്ള മൗലികാവകാശം, ബിസിനസ് ചെയ്യാനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, സ്വത്തിനുള്ള അവകാശം എന്നിവയുടെ ലംഘനമാണെന്ന് സ്കൂളുകൾ ഹർജിയിൽ ആരോപിച്ചു. അധ്യാപകർക്ക് ഗ്രാറ്റുവിറ്റി നൽകാൻ തങ്ങൾ സാമ്പത്തികമായി പര്യാപ്തമല്ലെന്ന് സ്കൂളുകൾ പറഞ്ഞു.

എന്നാൽ സ്കൂളുകളുടെ വാദം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ച് തള്ളി 2004 ലെ സുപ്രീം കോടതി വിധി ശരിവച്ചു. ഗ്രാറ്റുവിറ്റി നൽകുന്നത് സ്വകാര്യ സ്‌കൂളുകൾ നൽകുന്ന പ്രതിഫലമല്ലെന്നും അത് അവരുടെ ഏറ്റവും കുറഞ്ഞ സേവന വ്യവസ്ഥകളിൽ ഒന്നാണെന്നും ബെഞ്ച് സ്‌കൂളുകളോട് പറഞ്ഞു. എല്ലാ സ്ഥാപനങ്ങളും PAG നിയമം ഉൾപെടെടെയുള്ള മറ്റ് നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. ചില സംസ്ഥാനങ്ങൾക്ക് ഫീസ് വർധിപ്പിക്കുന്നതിൽ നിന്ന് സ്‌കൂളുകളെ തടയുന്ന ഫീസ് നിശ്ചയിക്കൽ നിയമങ്ങൾ ഉണ്ടായിരിക്കാം. ഈ നിയമങ്ങൾ പാലിക്കുന്നത് അധ്യാപകർക്ക് ഗ്രാറ്റുവിറ്റി നിഷേധിക്കണമെന്ന് അർത്ഥമാക്കുന്നില്ല. പിഎജി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ജീവനക്കാർക്കും അധ്യാപകർക്കും ഗ്രാറ്റുവിറ്റി പലിശ സഹിതം ആറാഴ്ചയ്ക്കുള്ളിൽ നൽകണമെന്നും ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

Keywords: New Delhi, India, News, Top-Headlines, School, Teacher, Central Government, Supreme Court, Worker, Case, School, Private school teachers will also get benefit of gratuity: SC.

Post a Comment