Follow KVARTHA on Google news Follow Us!
ad

Shawarma | ബാക്കി വന്ന ഇറച്ചി 4 മണിക്കൂറിന് ശേഷം ഉപയോഗിക്കാന്‍ പാടില്ല, പാര്‍സലില്‍ തിയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം, ലൈസന്‍സും നിര്‍ബന്ധം; സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍കാര്‍; നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ 5 ലക്ഷം രൂപ പിഴയും തടവും

Kerala govt mandates license to prepare shawarma#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി. ലൈസന്‍സ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം രൂപ തടവും ലഭിക്കും. ഷവര്‍മ തയാറാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. ഷവര്‍മ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശവുമായി സര്‍കാര്‍ രംഗത്തെത്തിയിരിക്കുന്നത്. 

തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവര്‍മ തയാറാക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ബാക്കി വന്ന ഇറച്ചി നാല് മണിക്കൂറിന് ശേഷം ഷവര്‍മയില്‍ ഉപയോഗിക്കരുത്. പാര്‍സലില്‍ തിയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം.

News,Kerala,State,Thiruvananthapuram,Food,Government,Top-Headlines, Kerala govt mandates license to prepare shawarma


പാചകക്കാരനും വിതരണക്കാരനും മെഡികല്‍ ഫിറ്റ്‌നസ് സര്‍ടിഫികറ്റുണ്ടാകണം. പാചകക്കാര്‍ ഫുഡ്സേഫ്റ്റി ട്രെയിനിംഗും സര്‍ടിഫികേഷനും നേടിയിരിക്കണം. FSSAI അംഗീകൃത വിതരണക്കാരില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാവൂ. പച്ചക്കറി ഉപയോഗിക്കുന്നതിനും കടുത്ത നിബന്ധനയുണ്ട്. എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് വേണം. അത് തന്നെയാണ് ഷവര്‍മയുടെ കാര്യത്തിലും ബാധകമാകുന്നത്.

Keywords: News,Kerala,State,Thiruvananthapuram,Food,Government,Top-Headlines, Kerala govt mandates license to prepare shawarma

Post a Comment