Follow KVARTHA on Google news Follow Us!
ad

Minister booked | തർക്കം പരിഹരിക്കാൻ എത്തിയ മന്ത്രി ജീവനോടെ ചുട്ടെരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി; പൊലീസ് സ്റ്റേഷനിൽ സ്വയം തീകൊളുത്താൻ കുടുംബത്തിൻ്റെ ശ്രമം; ഇരുവർക്കുമെതിരെ കേസെടുത്ത് പൊലീസ്

Karnataka minister booked for allegedly threatening family over land dispute#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കർണാടക പരിസ്ഥിതി മന്ത്രി ആനന്ദ് സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് വിഷയം. സംഭവത്തിൽ ആനന്ദ് സിങ്ങിനൊപ്പം മറ്റ് മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്‌സി എസ്‌ടി നിയമവും മറ്റ് ഐപിസി വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
  
Bangalore, Karnataka, News, Top-Headlines, Latest-News, Minister, Police, Case, Complaint, Police Station, Karnataka minister booked for allegedly threatening family over land dispute.

ഒരു സമുദായവും എസ് സി വിഭാഗത്തിലെ ഡി പോലപ്പയും തമ്മിലുള്ള ഭൂമി തർക്കവുമായി ബന്ധപ്പെട്ടതാണ് വിഷയം. തന്റെ കുടുംബത്തെ മുഴുവൻ ജീവനോടെ ചുട്ടെരിക്കുമെന്ന് മന്ത്രി ആനന്ദ് സിംഗ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പോലപ്പ ആരോപിച്ചു. അതിനിടെ ചൊവ്വാഴ്ച രാത്രി പോലപ്പയും കുടുംബവും അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലെത്തി സ്വയം തീകൊളുത്താൻ ശ്രമിച്ചു. എന്നാൽ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.


'മന്ത്രി ഭീഷണിപ്പെടുത്തി'

ചൊവ്വാഴ്ച മന്ത്രി ആനന്ദ് സിംഗ് തന്റെ ഗ്രാമത്തിൽ എത്തിയിരുന്നു, ഇവിടെ ഒരു ഭൂമി തർക്കം പരിഹരിക്കാൻ സമുദായ അംഗങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇടപെട്ട മന്ത്രി തന്നെയും കുടുംബത്തെ മുഴുവൻ ജീവനോടെ ചുട്ടുകൊല്ലുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയെന്ന് പോലപ്പ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഹോസ്‌പേട് റൂറൽ പൊലീസ് സ്‌റ്റേഷനിലാണ് കുടുംബം പരാതി നൽകിയത്. അതേസമയം ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ പോലപ്പയ്ക്കും കുടുംബത്തിനുമെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

Keywords: Bangalore, Karnataka, News, Top-Headlines, Latest-News, Minister, Police, Case, Complaint, Police Station, Karnataka minister booked for allegedly threatening family over land dispute.

Post a Comment