Follow KVARTHA on Google news Follow Us!
ad

Instagram | പോസ്റ്റ് ഇഷ്ടമല്ലെങ്കില്‍ 'നോട് ഇന്‍ട്രസ്റ്റഡ് മാര്‍ക്' നല്‍കാം; ഇന്‍സ്റ്റ പുതിയ അപ്‌ഡേറ്റുകളുമായി രംഗത്തെത്തുന്നു, അറിയാം

Instagram working on non-interested button to mark posts #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേറ്റുകളുമായി രംഗത്തെത്തുന്നു. ഇനി നമുക്ക് താല്‍പര്യമില്ലാത്ത നിരവധി പോസ്റ്റുകള്‍ ഒഴിവാക്കാം. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീചര്‍ അവതരിപ്പിക്കാനുള്ള ശ്രമവുമായി ഡവലപര്‍മാര്‍ എത്തിയിരിക്കുകയാണ്. 

ഇന്‍സ്റ്റയിലെ എക്‌സ്‌പ്ലോര്‍ സെക്ഷനില്‍ വരുന്ന പോസ്റ്റുകള്‍ക്ക് 'നോട് ഇന്‍ട്രസ്റ്റഡ് മാര്‍ക്' നല്‍കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ നോട് ഇന്‍ട്രസ്റ്റഡ് മാര്‍ക് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാവും. സമാനമായ ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റ പാടെ അവഗണിക്കുകയും ചെയ്യും. പിന്നിട് അവയൊന്നും കാണിക്കില്ല.  

ഈ ഫീചര്‍ വരുന്നതോടെ ഇന്‍സ്റ്റാഗ്രാമില്‍ നാം കാണുന്ന ഉള്ളടക്കങ്ങളില്‍ താല്‍പര്യമില്ലാത്തവ ഒഴിവാക്കാനാകും. കൂടാതെ പോസ്റ്റുകള്‍ വളരെ കൃത്യമായി ഫില്‍റ്റര്‍ ചെയ്തെടുക്കാനും  പുതിയ ഫീച്ചറുകളിലൂടെ സഹായിക്കും. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്‍സ്റ്റ പുതിയ അപ്‌ഡേറ്റുകളുമായി രംഗത്ത് എത്തുന്നത്. 

സജസ്റ്റഡ് പോസ്റ്റുകള്‍ 30 ദിവസം വരെ കാണിക്കാതിരിക്കുന്നതിനുള്ള ഓപ്ഷനും അവതരിപ്പിക്കുന്നുണ്ട്. സ്നൂസ് ഓപ്ഷന്‍ എന്നാണിത് അറിയപ്പെടുന്നത്. നമ്മുടെ ടൈംലൈനില്‍ നിന്ന് സജസ്റ്റഡ് പോസ്റ്റുകള്‍ മറച്ചുവയ്ക്കാനും കഴിയും. ഇതിനായി X ഐകന്‍ അവതരിപ്പിക്കാനും ഇന്‍സ്റ്റഗ്രാമിന് പ്ലാനുണ്ട്. 

News,National,India,New Delhi,instagram,Social-Media,Technology,Top-Headlines, Instagram working on non-interested button to mark posts


പോസ്റ്റുകളുടെ ക്യാപ്ഷനുകളിലെ കീവേഡുകള്‍, ഇമോജികള്‍, വാക്യങ്ങള്‍, ഹാഷ് ടാഗുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പോസ്റ്റുകള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു എന്ന് ചിന്തിക്കുന്നവര്‍ക്കായി അതിനുള്ള സൗകര്യവും ജോലികളും ഇന്‍സ്റ്റ നടത്തുന്നുണ്ട്.

ഉപഭോക്താക്കളിലേക്ക് ഫേവറൈറ്റ് ലിസ്റ്റിലേക്ക് ചേര്‍ക്കാവുന്ന അകൗണ്ടുകളില്‍ നിന്നുളള പോസ്റ്റുകളും കൂടുതലായി ഫീഡില്‍ ചേര്‍ക്കും. ഇതിന് സമയക്രമം ഉണ്ടായിരിക്കും. ഇന്‍സ്റ്റയില്‍ കൂടുതല്‍ റീല്‍സാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. കൂടാതെ അടുത്തിടെ പുതിയ മാറ്റവും പിന്‍വലിച്ചിരുന്നു. ഉപഭോക്താക്കളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി. 

News,National,India,New Delhi,instagram,Social-Media,Technology,Top-Headlines, Instagram working on non-interested button to mark posts


ഫുള്‍ സ്‌ക്രീന്‍ ഹോം ഫീഡ് ഉള്‍പടെയുള്ള മാറ്റങ്ങളാണ് ഇന്‍സ്റ്റഗ്രാം ഒഴിവാക്കിയത്. കൂടാതെ പോസ്റ്റുകള്‍ റെകമെന്റ് ചെയ്യുന്നതില്‍ താല്‍കാലികമായി കുറവ് വരുത്താനും ഇന്‍സ്റ്റഗ്രാം തീരുമാനിച്ചു. 

Keywords: News,National,India,New Delhi,instagram,Social-Media,Technology,Top-Headlines, Instagram working on non-interested button to mark posts 

Post a Comment