Follow KVARTHA on Google news Follow Us!
ad

WhatsApp Call | സൗജന്യ വാട്‌സ്ആപ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും; ട്രായില്‍ നിന്നും നിര്‍ദേശം തേടി കേന്ദ്ര സര്‍കാര്‍

DoT seeks Trai's view to regulate internet calling, messaging apps like WhatsApp, Signal#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയില്‍ സൗജന്യ വാട്‌സ്ആപ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന് റിപോര്‍ട്. ടെലികോം കംപനികളെപ്പോലെ ആപുകള്‍ക്കും സര്‍വീസ് ലൈസന്‍സ് ഫീ വന്നേക്കുമെന്നാണ് വിവരം. സൗജന്യ ഇന്റര്‍നെറ്റ് ഫോണ്‍വിളികളില്‍ നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍കാര്‍ ടെലികോം റെഗുലേറ്ററി അതോററ്ററി ഓഫ് ഇന്‍ഡ്യ(ട്രായി)യോട് അഭിപ്രായം തേടി. 

നേരത്തെ ട്രായി നല്‍കിയ ഇന്റര്‍നെറ്റ് ടെലിഫോണ്‍ ശുപാര്‍ശ കേന്ദ്രസര്‍കാര്‍ അംഗീകരിച്ചില്ല. ഇന്റര്‍നെറ്റ് ടെലിഫോണ്‍ പ്രൊവൈഡര്‍മാര്‍, ഓവര്‍-ദി-ടോപ് ആപുകള്‍ക്കും വേണ്ടി ടെലികോം വകുപ്പ് ഇപ്പോള്‍ ട്രായിയില്‍ നിന്ന് സമഗ്രമായ വിശദീകരണമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് ടെലികോം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞത്.

ടെലികോം വകുപ്പ് കഴിഞ്ഞയാഴ്ച ട്രായ്ക്ക് ഇന്റര്‍നെറ്റ് ടെലിഫോണ്‍ കോളുകള്‍ സംബന്ധിച്ച ഒരു ശുപാര്‍ശ അവലോകനത്തിനായി അയച്ചു, കൂടാതെ  പുതിയ സാങ്കേതികവിദ്യകളുടെ അന്തരീക്ഷത്തില്‍ ഈ നിയന്ത്രണങ്ങള്‍ക്ക് വിശദമായ നിര്‍ദേശം നല്‍കാനാണ് ട്രായിയോട് കേന്ദ്ര സര്‍കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

News,National,India,New Delhi,Whatsapp,Technology,Social-Media, DoT seeks Trai's view to regulate internet calling, messaging apps like WhatsApp, Signal




ടെലികോം സേവനദാതക്കളും, ഇന്റര്‍നെറ്റ് കോള്‍ നല്‍കുന്ന വാട്‌സ്ആപ് അടക്കം ആപുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപറേറ്റര്‍മാര്‍ സര്‍കാരിനോട് ആവശ്യപ്പെടുന്നത്. ഇതിന്റെ കൂടി വെളിച്ചത്തിലാണ് കേന്ദ്രത്തിന്റെ നീക്കം എന്നാണ് പിടിഐ റിപോര്‍ട് പറയുന്നത്.

ടെലികോം ഓപറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ബാധകമായ ഒരേ നിയമങ്ങള്‍ വേണമെന്നും ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ഉള്ളപോലെ ലൈസന്‍സ് ഫീ ഇന്റര്‍നെറ്റ് കോള്‍ പ്രൊവൈഡര്‍മാര്‍ക്ക് നല്‍കണമെന്നുമാണ് ടെലികോം ഓപറേറ്റര്‍മാര്‍ പതിവായി ആവശ്യപ്പെടുന്നത്.

Keywords: News,National,India,New Delhi,Whatsapp,Technology,Social-Media, DoT seeks Trai's view to regulate internet calling, messaging apps like WhatsApp, Signal

Post a Comment