Follow KVARTHA on Google news Follow Us!
ad

AR Glass | ഡ്യുവല്‍ ക്യാമറ സജ്ജീകരണവും ഒഎല്‍ഇഡി സ്‌ക്രീനും ഉള്ള എആര്‍ ഗ്ലാസുകള്‍ അവതരിപ്പിച്ചു

Xiaomi launches AR glasses with dual camera setup and OLED screen#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ഡ്യുവല്‍ ക്യാമറ സജ്ജീകരണവും ഒഎല്‍ഇഡി സ്‌ക്രീനും ഉള്ള എആര്‍ ഗ്ലാസുകള്‍ ഷാവോമി അവതരിപ്പിച്ചു. ഏകദേശം 29,030 രൂപ (2,499 യുവാന്‍) വില വരുന്ന മിജിയ എ ആര്‍ ഗ്ലാസസ് ക്യാമറയാണ് ചൈനയില്‍ അവതരിപ്പിച്ചത്. മിജിയ ഗ്ലാസസ് ക്യാമറ യുപിന്‍ എന്ന ക്ലൗഡ് ഫന്‍ഡിങ് പ്ലാറ്റ്ഫോമിലൂടെയാണ് നിലവില്‍ ഓര്‍ഡര്‍ ചെയ്യാനാവുക.

50 മെഗാപിക്സല്‍ അവാദ് ബെയര്‍ ഫോര്‍ ഇന്‍ വണ്‍ വൈഡ് ആംഗിള്‍ ക്യാമറയും എട്ട് എംപി പെരിസ്‌കോപിക് ടെലിഫോടോ ക്യാമറയുമാണിതിലുള്ളത്. ഈ സ്മാര്‍ട് ഗ്ലാസുകള്‍ക്ക് രണ്ട് വശങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള ഡ്യുവല്‍ ക്യാമറ സംവിധാനമുണ്ട്. 

സ്പ്ലിറ്റ് ഓഐഎസ് ഒപ്റ്റികല്‍ സ്റ്റെബിലൈസേഷനുണ്ട്. ഇതില്‍ 5എക്സ് ഒപ്റ്റികല്‍ സൂം, 15എക്സ് ഹൈബ്രിഡ് സൂം സംവിധാനങ്ങളുണ്ടെന്നും കംപനി അവകാശപ്പെടുന്നു. ഗ്ലാസിന്റെ ചിത്രം കാണുമ്പോള്‍ വലിയൊരു ഉപകരണമായി തോന്നുന്നുണ്ട്. എന്നാല്‍, 100 ഗ്രാം ഭാരമാണ് ഇതിനുള്ളത്. അതായത് ഇത് ധരിക്കുമ്പോള്‍ കാര്യമായ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലെന്നാണ് കംപനിയുടെ വാദം.

മിജിയ ആപ് ഉപയോഗിച്ച് ഈ സ്മാര്‍ട് ഗ്ലാസ് നിയന്ത്രിക്കാം. ഈ ആപിന്റെ സഹായത്തോടെ ചിത്രങ്ങള്‍ ഇംപോര്‍ട് ചെയ്യാനും പങ്കുവയ്ക്കാനും സാധിക്കും. 100 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ തുടര്‍ച്ചയായി റെകോര്‍ഡ് ചെയ്യാന്‍ ഇതില്‍ സാധിക്കും.

News,National,India,New Delhi,Technology,Business,Gadgets,Top-Headlines, Xiaomi launches AR glasses with dual camera setup and OLED screen


സ്നാപ് ഡ്രാഗണ്‍ 8 ചിപില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തില്‍ മൂന്ന് ജിബി റാം ഉണ്ട്. 32 ജിബി സ്റ്റോറേജും ലഭ്യമാണ്. 3000 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ഉള്ള ഒ എല്‍ ഇ ഡി സ്‌ക്രീനും ഈ സ്മാര്‍ട് ഗ്ലാസിനുണ്ട്. ബ്ലൂ ലൈറ്റ് ലെവലുകളുടെ കാര്യത്തില്‍ ടി യു വി സര്‍ടിഫികറ്റ് ഉപകരണത്തിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, ഇന്‍ഡ്യയുള്‍പടെയുള്ള ആഗോളവിപണിയില്‍ എപ്പോഴാണ് ഇത് അവതരിപ്പിക്കുകയെന്ന് വ്യക്തമല്ല. ചൈനയില്‍ അവതരിപ്പിച്ചിട്ടുള്ള എല്ലാ ഉല്പന്നങ്ങളും ഷാവോമി ഇന്‍ഡ്യയിലും മറ്റ് രാജ്യങ്ങളിലും അവതരിപ്പിച്ചിട്ടില്ല.

Keywords: News,National,India,New Delhi,Technology,Business,Gadgets,Top-Headlines, Xiaomi launches AR glasses with dual camera setup and OLED screen

Post a Comment