Follow KVARTHA on Google news Follow Us!
ad

Share Market | ആഴ്ചയുടെ ആദ്യ ദിവസത്തിൽ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം; സെൻസെക്സ് 324 പോയിന്റ് ഉയർന്നു; നിഫ്റ്റി 17262 ൽ എത്തി

Sensex and Nifty open on positive #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ആഴ്ചയുടെ ആദ്യ ദിനത്തിൽ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. പ്രമുഖ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ആദ്യ വ്യാപാരത്തിൽ പോസിറ്റീവ് പ്രവണതയോടെയാണ് വ്യാപാരം ആരംഭിച്ചത്. 12 മണി ആവുമ്പോൾ, 30-ഷെയർ ബിഎസ്ഇ സൂചിക 324.32 (0.56%) പോയിന്റ് ഉയർന്ന് 57,894.57 ലും എൻഎസ്ഇ നിഫ്റ്റി 104.10 (0.61%) പോയിന്റ് ഉയർന്ന് 17,262.35 ലും എത്തി.

                     
Sensex and Nifty open on positive, National, News, Top-Headlines, Mumbai, Sensex, Nifty, Business, Latest-News, Crude Oil, Dollar.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുകി, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ്, അൾട്രാടെക് സിമന്റ്, ഡോ. റെഡീസ്, വിപ്രോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ സെൻസെക്‌സിൽ മികച്ച നേട്ടമുണ്ടാക്കി. മറുവശത്ത്, സൺ ഫാർമ, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദുസ്താൻ യുണിലിവർ, ബജാജ് ഫിൻസെർവ് എന്നിവയുടെ ഓഹരികൾ ഇടിഞ്ഞു.

മറ്റ് ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ടോക്യോ എന്നിവ നേട്ടത്തോടെ വ്യാപാരം നടത്തുമ്പോൾ ഹോങ്കോംഗ് ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച അമേരികൻ വിപണികൾ കുത്തനെ ഇടിവോടെ ക്ലോസ് ചെയ്തിരുന്നു. വെള്ളിയാഴ്ച ബിഎസ്ഇ സെൻസെക്‌സ് 712.46 പോയിന്റ് (1.25 ശതമാനം) ഉയർന്ന് 57,570.25 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 228.65 പോയിന്റ് (1.35 ശതമാനം) ഉയർന്ന് 17,158.25ൽ എത്തി. അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.07 ശതമാനം കുറഞ്ഞ് ബാരലിന് 102.86 ഡോളറിലെത്തി.

Keywords: Sensex and Nifty open on positive, National, News, Top-Headlines, Mumbai, Sensex, Nifty, Business, Latest-News, Crude Oil, Dollar. 
< !- START disable copy paste -->

Post a Comment