Follow KVARTHA on Google news Follow Us!
ad

Compensation | ആളുമാറി അറസ്റ്റ് ചെയ്തു; ഇരയ്ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈകോടതി ഉത്തരവ്

Man Mistakenly Arrested In Karnataka Compensated With ₹ 5 Lakh
ബെംഗ്ളുറു: (www.kvartha.com) പേരിൽ ആശയക്കുഴപ്പം ഉണ്ടായതിനെ തുടർന്ന് ക്രിമിനൽ കേസിൽ തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ട 56 കാരന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഹൈകോടതി ഉത്തരവ്. 2011ലെ ക്രിമിനൽ കേസിൽ പ്രതിയായ രാജു എൻജിഎൻ താനല്ലെന്ന് കാട്ടി കാളിദാസ ലേഔട്ടിലെ നിങ്കരാജു എൻ എന്നയാളാണ് കോടതിയെ സമീപിച്ചത്.
                         
Man Mistakenly Arrested In Karnataka Compensated With ₹ 5 Lakh, National, News, Top-Headlines, Latest-News, Bangalore, Man, Arrested, Karnataka, High Court, Case, Compensation.

വാറണ്ട് പുറപ്പെടുവിച്ച വ്യക്തി തന്നെയാണോ എന്ന് ഉറപ്പിക്കാതെ അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് കേസ് തള്ളിക്കൊണ്ട് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് വ്യക്തമാക്കി. 'ഐഡന്റിഫികേഷൻ വിശദമായി പരിശോധിച്ചില്ല, അതിന്റെ ഫലമായി ഒരു നിരപരാധിയെ അറസ്റ്റ് ചെയ്തു. ഭരണഘടനയുടെ ആർടികിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും പരമപ്രധാനമാണ്. ഈ കേസിൽ മൗലികാവകാശത്തിന്റെ ലംഘനമുണ്ട്', കോടതി വ്യക്തമാക്കി..

അറസ്റ്റിലാകുന്ന വ്യക്തിക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിനും പ്രശസ്തി നഷ്ടപ്പെട്ടതിനും നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയായി നിശ്ചയിച്ചു. അത് എട്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ സാഹചര്യം കണക്കിലെടുത്ത് മാർഗനിർദേശങ്ങളോ നടപടിക്രമങ്ങളോ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ, അറസ്റ്റ് ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകണമെന്ന് ഹൈകോടതി നിർദേശിച്ചു.

വാറണ്ടിൽ പറഞ്ഞിരിക്കുന്ന വ്യക്തിയുടെ പേരിന് സമാനമായി പിതാവിന്റെ (നിങ്കഗൗഡ) പേരായതിനാലാണ് നിംഗരാജുവിനെ അറസ്റ്റ് ചെയ്തത്. മിസ് ഇൻഡ്യ ഹോളിഡേ (പ്രൈവറ്റ്) ലിമിറ്റഡിന്റെ മുൻ ഡയറക്ടർ നിംഗരാജു എന്നയാളെ പിടികൂടേണ്ടതിന് പകരമാണ് അബദ്ധത്തിൽ ഇദ്ദേഹം അറസ്റ്റിലായത്.

Keywords: Man Mistakenly Arrested In Karnataka Compensated With ₹ 5 Lakh, National, News, Top-Headlines, Latest-News, Bangalore, Man, Arrested, Karnataka, High Court, Case, Compensation.

Post a Comment