Follow KVARTHA on Google news Follow Us!
ad

Unnatural Death Case | ഗായകന്‍ കെകെയുടെ മുഖത്തും തലയിലും മുറിവുകള്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Unnatural Death Case Filed In Singer KK Death In Kolkata #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊല്‍കത: (www.kvartha.com) ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊല്‍കത ന്യൂമാര്‍കറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്കിടെ കെകെയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ട്. കെകെയുടെ മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോര്‍ടം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കെകെ കുഴഞ്ഞുവീണ ഹോടല്‍ മുറിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു. സംഗീത പരിപാടിയുടെ സംഘാടകരെയും കെകെ താമസിച്ചിരുന്ന ഹോടലിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.

Kolkata, News, National, Death, Case, Police, Case, hospital, Unnatural Death Case Filed In Singer KK Death In Kolkata.

ചൊവ്വാഴ്ച കൊല്‍കതയിലെ ഒരു കോളജില്‍ പരിപാടി അവതരിപ്പിച്ച ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് കെ കെയുടെ മരണം. രാത്രി ഹോടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Keywords: Kolkata, News, National, Death, Case, Police, Case, hospital, Unnatural Death Case Filed In Singer KK Death In Kolkata.

Post a Comment