Follow KVARTHA on Google news Follow Us!
ad

Websites Showing Error | ചില പ്രധാന വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി; സെര്‍വര്‍ തകരാറിലെന്ന് സംശയം

Some major websites down, showing '500 error'#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) നിരവധി വെബ്‌സൈറ്റുകള്‍ തകരാറിലായതായി റിപോര്‍ട്. '500 പിശക്' (500 Error) എന്ന് കാണിക്കുന്നതിനാല്‍ വലിയ ഇന്റര്‍നെറ്റ് തകരാറിലാണെന്ന് സംശയിക്കുന്നു. '500 ഇന്റേനല്‍ സെര്‍വര്‍ പിശക്' ഉണ്ടെന്ന സന്ദേശം ലഭിച്ചതായി ഉപയോക്താക്കള്‍ റിപോര്‍ട് ചെയ്യുന്നു. 

സ്റ്റോക് ട്രേഡിംഗ് ആപുകളായ Zerodha, Upstox  എന്നിവയും കനക്റ്റിവിറ്റി പ്രശ്നങ്ങള്‍ നേരിടുന്നു. സിറോദ (Zerodha) ട്വിറ്ററില്‍ കുറിച്ചു, 'ചില ഐഎസ്പികളിലെ ഉപയോക്താക്കള്‍ക്കായി ക്ലൗഡ് ഫ്ലെയര്‍ നെറ്റ് വര്‍ക് വഴി കൈറ്റിലെ ഇടയ്ക്കിടെയുള്ള കനക്റ്റിവിറ്റി പ്രശ്‌നങ്ങളുടെ പരാതികള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നു. ഞങ്ങള്‍ ഇത് ക്ലൗഡ് ഫ്ലെയര്‍ ഉപയോഗിച്ച് പരിഹരിക്കുകയാണ്. അതിനാല്‍, ദയവായി മറ്റ് ഇന്റര്‍നെറ്റ് കനക്ഷന്‍ ഉപയോഗിക്കുക. 

Top-Headlines,National,Technology,Gadgets,News,India, Some major websites down, showing '500 error'


ആഗോള തകരാറിനെക്കുറിച്ച് സ്‌ക്രീന്‍ഷോടോടുകൂടിയ തുടര്‍ന്നുള്ള ട്വീറ്റില്‍ സ്റ്റോക് ട്രേഡിംഗ് ആപ് സൂചന നല്‍കി. 'ലോകമെമ്പാടുമുള്ള മിക്ക ഇന്റര്‍നെറ്റ് ബിസിനസുകളും ഉപയോഗിക്കുന്ന ക്ലൗഡ് ഫ്ലെയര്‍ (നെറ്റ് വര്‍ക് ട്രാന്‍സിറ്റ്, പ്രോക്‌സി, സെക്യൂരിറ്റി പ്രൊവൈഡര്‍) ആഗോളതലത്തില്‍ തകരാര്‍ നേരിടുന്നു. നിങ്ങള്‍ക്ക് ഞങ്ങളുടെ വെബ്‌സൈറ്റുകളോ ആപുകളോ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍, മറ്റൊരു കനക്ഷന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മറ്റൊരു ഐഎസ്പി യിലേക്ക് മാറാന്‍ ശ്രമിക്കുക,' സിറോദ ട്വീറ്റ് ചെയ്തു.

ഇന്റര്‍നെറ്റില്‍ ഉടനീളമുള്ള തകരാറുകള്‍ കണ്ടെത്തുന്ന ഒരു സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ (Down Detector)  ഞങ്ങള്‍ പരിശോധിച്ചു, അത് Cloudflare പ്രവര്‍ത്തനരഹിതമാണെന്ന് വ്യക്തമാക്കി. ആമസോന്‍ വെബ് സേവനങ്ങള്‍ പോലും ഡൗന്‍ ഡിറ്റക്ടറിന്റെ അഭിപ്രായത്തില്‍ തകരാറുകള്‍ നേരിടുന്നതായി റിപോര്‍ടുണ്ട്.

Keywords: Top-Headlines,National,Technology,Gadgets,News,India, Some major websites down, showing '500 error'

Post a Comment