Follow KVARTHA on Google news Follow Us!
ad

Vijay Babu Arrived | 'കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്, സത്യം അവിടെ തെളിയിക്കും'; പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ വിജയ് ബാബു കൊച്ചിയിലെത്തി; തിരിച്ചെത്തിയത് 39 ദിവസത്തെ വിദേശവാസത്തിനുശേഷം

Molest Case: Actor Vijay Babu Arrived Kochi to appear court#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മാതാവുമായ വിജയ് ബാബു കേരളത്തില്‍ തിരച്ചെത്തി. 39 ദിവസത്തെ വിദേശവാസത്തിന് ശേഷമാണ് തിരിച്ചെത്തുന്നത്. നടിയുടെ പരാതിക്ക് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബു രാവിലെ ഒന്‍പതരയോടെ കൊച്ചി വിമാനത്താവളത്തിലാണ് മടങ്ങിയെത്തിയത്. 

വിജയ് ബാബുവിനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. സൗത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് വിവരം. സത്യം തെളിയിക്കുമെന്നും കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വിമാനത്താവളത്തില്‍ വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. 

'കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. സത്യം കോടതിയില്‍ തെളിയിക്കും' -വിജയ് ബാബു പറഞ്ഞു.

അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈകോടതി പരിഗണിക്കുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. 

കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ഒന്നിലേറെ തവണ വിജയ് ബാബു യാത്ര റദ്ദാക്കിയത് അറസ്റ്റിനെയും അന്വേഷണത്തെയും ബാധിച്ചപ്പോഴാണ് ഹൈകോടതി ഇടപെട്ടത്. വിജയ്ബാബുവിന്റെ ബിസിനസ് പങ്കാളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

News,Kerala,State,Case,Molestation,Actor,Gulf,High Court,Arrest,Top-Headlines,Trending, Molest Case: Actor Vijay Babu Arrived Kochi to appear court


അതേസമയം, വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതി നിയമത്തിന്റെ മുന്നില്‍നിന്ന് ഒളിച്ചോടിയയാളാണെന്നും അറസ്റ്റ് അനിവാര്യമായതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പൊലീസും കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും പണവും സിനിമയില്‍ അവസരവും നല്‍കാത്തതിലുള്ള പ്രതികാരത്തിലുമാണ് പരാതി നല്‍കിയതെന്നാണ് വിജയ് ബാബുവിന്റെ വാദം. ഇതു തെളിയിക്കുന്ന വാട്‌സ്ആപ് ചാറ്റുകളും കോടതിയില്‍ സമര്‍പിച്ചിരുന്നു. പാസ്‌പോര്‍ട് റദ്ദാക്കുകയും സ്വത്തുക്കള്‍ കണ്ടു കെട്ടുന്നതിലേക്കുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുകയും ചെയ്തതോടെയാണ് വിജയ് ബാബു ജോര്‍ജിയയില്‍നിന്ന് ദുബൈയിലെത്തിയത്.

Keywords: News,Kerala,State,Case,Molestation,Actor,Gulf,High Court,Arrest,Top-Headlines,Trending, Molest Case: Actor Vijay Babu Arrived Kochi to appear court

Post a Comment