Follow KVARTHA on Google news Follow Us!
ad

Financial Changes | ജൂൺ ഒന്ന് മുതൽ ഈ വലിയ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കുന്നു; നിങ്ങളുടെ കീശയെ ബാധിച്ചേക്കാം; അറിയാം വിശദമായി

Big Financial Changes Will Happen From 1st June 2022 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com)  ജൂൺ ഒന്നാം തീയതി മുതൽ സാമ്പത്തിക മേഖലയിൽ ചില പ്രധാന മാറ്റങ്ങൾ സംഭവിക്കുന്നു. ഇവ നിങ്ങളുടെ പോകറ്റിൽ നേരിട്ട് സ്വാധീനം ചെലുത്തും. അക്കാര്യങ്ങൾ അറിയാം.

     
Big Financial Changes Will Happen From 1st June 2022, Provident Fund, Gold Hallmarking, Axis Bank, Newdelhi, National, News, Top-Headlines, SBI, Bank, India.


എസ്ബിഐ ഭവനവായ്പ ചെലവേറും

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ (എസ്ബിഐ) ഇന്റേണൽ ബെഞ്ച്മാർക് വായ്പാ നിരക്ക് (ഇബിഎൽആർ) 0.4 ശതമാനം മുതൽ 7.05 ശതമാനം വരെ വർധിപ്പിക്കും. ആർഎൽഎൽആർ 6.65 ശതമാനത്തിൽ കൂടുതലായിരിക്കും. എസ്‌ബി‌ഐയുടെ വെബ്‌സൈറ്റ് അനുസരിച്ച്, എം‌സി‌എൽ‌ആറിലെ 10 ബി‌പി‌എസ് വർധനവും ജൂൺ ഒന്ന് മുതൽ ബാധകമാകും. ഇത് ഭവനവായ്പ പലിശനിരക്ക് വർധിപ്പിക്കും.


തേർഡ് പാർടി മോടോർ ഇൻഷുറൻസ് പ്രീമിയം കൂടും

ജൂൺ ഒന്ന് മുതൽ വിവിധ വിഭാഗത്തിലുള്ള വാഹനങ്ങൾക്കുള്ള തേർഡ് പാർടി മോടോർ ഇൻഷുറൻസിന്റെ പ്രീമിയം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വർധിപ്പിച്ചു. സാധാരണക്കാർക്ക് അവരുടെ കാറുകളും ബൈകുകളും ഇൻഷുർ ചെയ്യുന്നത് ചെലവേറിയതായിരിക്കും. എന്നിരുന്നാലും, ഇലക്ട്രിക് വാഹനങ്ങൾക്കും (ഇ-വാഹനങ്ങൾ) വിദ്യാഭ്യാസ സ്ഥാപന ബസുകൾക്കും തേർഡ് പാർടി ഇൻഷുറൻസ് പ്രീമിയത്തിൽ 15 ശതമാനം ഇളവ് നൽകിയിട്ടുണ്ട്.

ഇൻഡ്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഫീസ് വർധിപ്പിച്ചു

ഇൻഡ്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ആധാർ വഴിയുള്ള പണമിടപാടിനുള്ള ഫീസ് വർധിപ്പിച്ചു. ജൂൺ 15 മുതൽ ഇത് നടപ്പാക്കും. ആധാർ വഴിയുള്ള ആദ്യത്തെ മൂന്ന് പണമിടപാടുകൾ സൗജന്യമായിരിക്കും. തുടർന്നുള്ള പിൻവലിക്കലുകളും പണ നിക്ഷേപങ്ങളും 20 രൂപയും ജിഎസ്ടിയും ഉണ്ടാവും.


ആക്‌സിസ് ബാങ്ക് മിനിമം ബാലൻസ് ഉയർത്തി

ആക്‌സിസ് ബാങ്ക് ശരാശരി പ്രതിമാസ ബാലൻസ് വർധിപ്പിച്ചു. ഇനി 15,000 ത്തിനു പകരം 25,000 രൂപ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടി വരും. ഇതിൽ കുറവാണെങ്കിൽ ഫീസ് ഈടാക്കും. അർധ നഗര, ഗ്രാമ പ്രദേശങ്ങളിലെ അകൗണ്ടുകൾക്ക് ഈ നിയമം ബാധകമായിരിക്കും. ഇപ്പോൾ ടേം ഡിപോസിറ്റായി ചുരുങ്ങിയത് ഒരു ലക്ഷം രൂപ എന്ന നിയമം ഏർപെടുത്തിയിട്ടുണ്ട്.

സ്വർണ ഹാൾമാർകിംഗ്

സ്വർണാഭരണങ്ങളുടെയും കൃത്രിമ ആഭരണങ്ങളുടെയും ഹാൾമാർകിംഗിന്റെ രണ്ടാം ഘട്ടം ജൂൺ ഒന്നു മുതൽ ആരംഭിക്കും. ഇതിൽ 256 ജില്ലകൾ നേരത്തെ പ്രഖ്യാപിച്ചപ്പോൾ 32 പുതിയ ജില്ലകൾ ഉണ്ടാകും. ഈ 288 ജില്ലകളിലും 14, 18, 20, 22, 23, 24 കാരറ്റ് ആഭരണങ്ങൾ മാത്രമേ വിൽക്കൂ. ഇവയിൽ ഹാൾമാർകിംഗ് നിർബന്ധമാക്കും.

വിമാനയാത്ര ചെലവേറിയതായിരിക്കും

ജൂൺ ഒന്ന് മുതൽ വിമാന യാത്ര ചെലവേറിയേക്കും. വിമാനക്കൂലിയുടെ പരിധി 13ൽ നിന്ന് 16 ശതമാനമാക്കി. ജൂൺ ഒന്നു മുതൽ ഈ വർധന പ്രാബല്യത്തിൽ വരും. യാത്രാനിരക്കിന്റെ ഉയർന്ന പരിധിയിൽ വർധനയില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിൽ അറിയിച്ചു.

പിഎഫ് പുതിയ നിയമങ്ങൾ

പ്രൊവിഡന്റ് ഫണ്ട് അകൗണ്ട് ഉടമകൾക്കുള്ള നിയമങ്ങളിൽ EPFO ​​മാറ്റം വരുത്തി. പുതിയ നിയമം അനുസരിച്ച്, ജൂൺ ഒന്ന് മുതൽ എല്ലാ ജീവനക്കാരുടെയും അകൗണ്ടും ആധാർ കാർഡുമായി തൊഴിലുടമ ബന്ധിപ്പിക്കേണ്ടതുണ്ട്.

Keywords: Big Financial Changes Will Happen From 1st June 2022, Provident Fund, Gold Hallmarking, Axis Bank, Newdelhi, National, News, Top-Headlines, SBI, Bank, India.
< !- START disable copy paste -->

Post a Comment