Follow KVARTHA on Google news Follow Us!
ad

Switch EiV 12 electric bus | ഇന്‍ഡ്യയില്‍ പുതുതലമുറ ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കി ഹിന്ദുജ ഗ്രൂപിന്റെ സ്വിച് മൊബിലിറ്റി; ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 300 കിലോ മീറ്റര്‍ മുതല്‍ 500 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുണ്ടെന്ന് അവകാശവാദം; മറ്റ് പ്രത്യേകതകള്‍ അറിയാം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Technology,Busines,Gadgets,National,bus,
ന്യൂഡെല്‍ഹി: (www.kvartha.com) ഹിന്ദുജ ഗ്രൂപിന്റെ വൈദ്യുതവാഹന വിഭാഗമായ സ്വിച് മൊബിലിറ്റി ഇന്‍ഡ്യയില്‍ പുതുതലമുറ ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കി. ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 300 കിലോ മീറ്റര്‍ മുതല്‍ 500 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബസുകളാണ് ഇറക്കിയിരിക്കുന്നത്.

നഗരസവാരിയ്ക്കും സ്‌കൂളുകള്‍ക്കും ഇവ അനുയോജ്യമാണ്. ഏറ്റവും പുതിയ ലിഥിയം അയോണ്‍ എന്‍ എം സി ബാറ്ററികളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

സ്വിച് ഇ ഐ വി 12 ലോ ഫ്ളോര്‍, സ്വിച് ഇ ഐ വി 12 സ്റ്റാന്‍ഡേര്‍ഡ് എന്നീ മോഡലുകളിലിറങ്ങുന്ന വൈദ്യുത ബസുകള്‍ ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഇതിനോടകം തന്നെ 600 ബസിനുള്ള ഓര്‍ഡര്‍ കിട്ടിക്കഴിഞ്ഞതായും നിര്‍മാതാക്കള്‍ പറയുന്നു. സ്വിച് ഇ ഐ വി 12 ബസുകള്‍ വാങ്ങുന്നത് സംബന്ധിച്ച് തമിഴ്‌നാട് ഉള്‍പെടെ വിവിധ സംസ്ഥാന സര്‍കാരുകളുമായി ചര്‍ച നടന്നുവരികയാണെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

വാണിജ്യവാഹന മേഖലയില്‍ ഹിന്ദുജ ഗ്രൂപിനും അശോക് ലെയ്‌ലന്‍ഡിനുമുള്ള പ്രവര്‍ത്തന പരിചയം കൈമുതലാക്കിയാണ് സ്വിച് മൊബിലിറ്റി പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു. ലെയ്ലാന്‍ഡ് വാഹനങ്ങളുടെ ഉടമസ്ഥരായ ഹിന്ദുജ ഗ്രൂപിന്റെ ഇലക്ട്രിക് വിഭാഗമാണ് സ്വിച് മൊബിലിറ്റി.

Ashok Leyland launches Switch EiV 12 electric bus for India, gets upto 500 km driving range, New Delhi, News, Technology, Business, Gadgets, National, Bus


Keywords: Ashok Leyland launches Switch EiV 12 electric bus for India, gets upto 500 km driving range, New Delhi, News, Technology, Business, Gadgets, National, Bus.

Post a Comment