Follow KVARTHA on Google news Follow Us!
ad

5 വർഷത്തെ ഒറ്റയാൾ പോരാട്ടത്തിന് ശേഷം യുവാവിന് ഇൻഡ്യൻ റെയിൽവേയിൽ നിന്ന് 35 രൂപ തിരികെ ലഭിച്ചു; 3 ലക്ഷം ഐആർസിടിസി ഉപയോക്താക്കൾക്കും പ്രയോജനം ലഭിക്കും; സംഭവം ഇങ്ങനെ

Indian Railways: Kota man gets Rs 35 refund after 5-year fight, helps 3 lakh other IRCTC users#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) റെയിൽവേയിൽ നിന്ന് 35 രൂപ തിരികെ ലഭിക്കാൻ യുവാവ് കഷ്ടപ്പെട്ടത് അഞ്ച് വർഷം. എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടം ഒടുവിൽ ഫലം കണ്ടു, ഐആർസിടിസിയുടെ മൂന്ന് ലക്ഷത്തോളം ഉപയോക്താക്കൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചു. 2.98 ലക്ഷം ഉപയോക്താക്കൾക്ക് 2.43 കോടി രൂപ റീഫണ്ട് ചെയ്യാൻ റെയിൽവേ ബോർഡ് അനുമതി നൽകി. തൊഴിൽപരമായി എൻജിനീയറും വിവരാവകാശ പ്രവർത്തകനുമായ സുജിത് സ്വാമിയാണ് ഒറ്റയാൾ പോരാട്ടം നടത്തിയത്. അദ്ദേഹം 50 ഓളം വിവരാവകാശ രേഖകൾ സമർപിക്കുകയും 35 രൂപ തിരികെ ലഭിക്കാൻ നാല് സർകാർ വകുപ്പുകൾക്ക് ഒന്നിനുപുറകെ ഒന്നായി കത്തുകൾ എഴുതുകയും ചെയ്തു.
  
New Delhi, India, News, Top-Headlines, Youth, Indian Railway, Railway, Cash, Government, GST, Ticket, Indian Railways: Kota man gets Rs 35 refund after 5-year fight, helps 3 lakh other IRCTC users.


സംഭവം ഇങ്ങനെ

സുജിത് 2017 ഏപ്രിലിൽ ഗോൾഡൻ ടെംപിൾ മെയിലിൽ കോട്ടയിൽ നിന്ന് ന്യൂഡെൽഹിയിലേക്ക് 765 രൂപയ്ക്ക് ടികറ്റ് ബുക് ചെയ്തിരുന്നു. 2017 ജൂലൈ രണ്ടിനുള്ള യാത്രയ്ക്കുള്ളതായിരുന്നു ടികറ്റ്. ആ വർഷം ജൂലൈ ഒന്നിനാണ് പുതിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമം പ്രാബല്യത്തിൽ വന്നത്. എന്നിരുന്നാലും പ്രത്യേക കാരണങ്ങളാൽ ടികറ്റ് അദ്ദേഹം റദ്ദാക്കി. റദ്ദാക്കൽ ചാർജായ 65 രൂപയ്ക്ക് പകരം 100 രൂപ കിഴിച്ച് 665 രൂപയാണ് തിരികെ ലഭിച്ചത്. ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് ടിക്കറ്റ് റദ്ദാക്കിയിരുന്നെങ്കിലും അധിക തുകയായ 35 രൂപ തന്നിൽ നിന്ന് സേവന നികുതിയായി ഈടാക്കിയതായി അദ്ദേഹം പറഞ്ഞു. തുടർന്ന് റെയിൽവേയ്ക്കും ധനമന്ത്രാലയത്തിനും വിവരാവകാശ രേഖകൾ അയച്ച് 35 രൂപ തിരികെ ലഭിക്കാനുള്ള പോരാട്ടം സ്വാമി ആരംഭിച്ചു.


35 രൂപയ്ക്ക് പകരം 33 രൂപ ലഭിച്ചു

വിഷയത്തിൽ വിവരാവകാശ അപേക്ഷ നൽകി സുജിത് 2017 ജൂലൈയിൽ വിവരങ്ങൾ തേടി. ഇതിന് മറുപടിയായാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഏകദേശം 2.98 ലക്ഷം ഉപയോക്താക്കളിൽ നിന്ന് ഒരു യാത്രക്കാരന് 35 രൂപ സേവന നികുതിയായി ഈടാക്കിയതായി റെയിൽവേ അറിയിച്ചു. എല്ലാ യാത്രക്കാരുടെയും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സുജിത് റെയിൽവേ മന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. ഒടുവിൽ, 2019 മെയ് മാസത്തിൽ ഐആർസിടിസി സുജിത്തിന്റെ ബാങ്ക് അകൗണ്ടിൽ 33 രൂപ നിക്ഷേപിച്ചു.

ഇതിൽ സുജിത് തൃപ്തനായില്ല. സേവന നികുതിയായി 35 രൂപ കുറച്ചതായി അദ്ദേഹം വിശ്വസിച്ചു, എന്നാൽ നൽകിയത് 33 രൂപയും. 1000 രൂപ തിരികെ ലഭിക്കാൻ സുജിത് വീണ്ടും പോരാടി. 2019 ജൂലൈയിൽ, അദ്ദേഹം വീണ്ടും മറ്റൊരു വിവരാവകാശ അപേക്ഷ സമർപിക്കുകയും 1000 രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രണ്ട് മാസം കൂടുമ്പോൾ സുജിത് വിവരാവകാശ നിയമത്തിലൂടെ റീഫണ്ടിന്റെ സ്ഥിതിയെക്കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു.

ഒടുവിൽ മെയ് 27 ന് ഒരു ഐആർസിടിസി ഉദ്യോഗസ്ഥനിൽ നിന്ന് സുജിതിന് ഒരു കോൾ വന്നു. എല്ലാ ഉപയോക്താക്കളുടെയും റീഫണ്ട് റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. മെയ് 30ന് സുജിതിന്റെ അകൗണ്ടിൽ രണ്ട് രൂപ റീഫണ്ട് എത്തി. ഇതിനുശേഷം, അഞ്ച് വർഷത്തെ പോരാട്ടത്തിന് ശേഷം, നന്ദി സൂചകമായി 535 രൂപ പിഎം കെയർ ഫണ്ടിലേക്ക് സംഭാവന ചെയ്തതായും അദ്ദേഹം അറിയിച്ചു.

Post a Comment