Follow KVARTHA on Google news Follow Us!
ad

Hardik Patel | ഹാര്‍ദിക് പാടേൽ ജൂണ്‍ 2ന് ബിജെപിയില്‍ ചേരുമെന്ന് റിപോര്‍ട്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Congress,BJP,Resignation,Letter,Sonia Gandhi,National,
ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പാടേൽ ജൂണ്‍ രണ്ടിന് ബിജെപിയില്‍ ചേരുമെന്ന് റിപോര്‍ട്. ഗുജറാത് പാര്‍ടി അധ്യക്ഷന്‍ സിആര്‍ പാടേലിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരുമെന്നാണ് സംസ്ഥാന പാര്‍ടി വക്താവ് യഗ്‌നേഷ് ദവെ ചൊവ്വാഴ്ച അറിയിച്ചത്.

പാടീദാര്‍ ക്വാട പ്രക്ഷോഭ നേതാവ് എന്നറിയപ്പെടുന്ന പാടേല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ഭരണകക്ഷിയായ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതിനിടയില്‍ ബിജെപിയുടെ തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെയും പ്രവര്‍ത്തനരീതിയെയും അദ്ദേഹം പ്രശംസിച്ചിരുന്നു.

ജൂണ്‍ രണ്ടിന് സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാടേലിന്റെ സാന്നിധ്യത്തില്‍ ഹാര്‍ദിക് പാടീല്‍ ബിജെപിയില്‍ ചേരുമെന്ന് സ്ഥിരീകരിച്ചതായി ബിജെപി സംസ്ഥാന വക്താവ് യഗ്‌നേഷ് ദവെ പറഞ്ഞു. 2019ലാണ് പാടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഈ മാസമാദ്യം കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നതിന് മുമ്പ് പാടേല്‍ പാര്‍ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുന്നില്ലെന്ന് കാട്ടി കത്തെഴുതിയിരുന്നു.

Hardik Patel to join BJP on June 2: Party spokesperson, New Delhi, News, Politics, Congress, BJP, Resignation, Letter, Sonia Gandhi, National


Keywords: Hardik Patel to join BJP on June 2: Party spokesperson, New Delhi, News, Politics, Congress, BJP, Resignation, Letter, Sonia Gandhi, National.

Post a Comment