Follow KVARTHA on Google news Follow Us!
ad

Eid-al-Fitr | മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ഈദുൽ ഫിത്വർ ചൊവ്വാഴ്ച

Crescent not sighted, hence Eid-al-Fitr to fall on Tuesady#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) സംസ്ഥാനത്ത് ഒരിടത്തും ശവ്വാൽ മാസപിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാകും ഈദുൽ ഫിത്വർ എന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു.
  
Kozhikode, Kerala, News, Top-Headlines, Eid-Al-Fitr, Eid, Ramadan, Crescent not sighted, hence Eid-al-Fitr to fall on Tuesady.

30 ദിവസത്തെ വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവുമായാകും വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുക. നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസുമായാണ് പെരുന്നാൾ ആഘോഷം. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ പെരുന്നാളാണിത്.

Keywords: Kozhikode, Kerala, News, Top-Headlines, Eid-Al-Fitr, Eid, Ramadan, Crescent not sighted, hence Eid-al-Fitr to fall on Tuesady.
< !- START disable copy paste -->

Post a Comment