Follow KVARTHA on Google news Follow Us!
ad

By-election | തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്; 2 മണിയോടെ 52 ശതമാനം പിന്നിട്ടു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,By-election,News,Politics,Congress,CPM,Voters,Trending,Kerala,
കൊച്ചി: (www.kvartha.com) തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ രാവിലെ മുതല്‍ മികച്ച പോളിംഗ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും രാവിലെ തന്നെ വോട് രേഖപ്പെടുത്തി. വോട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികള്‍ ബൂതുകള്‍ സന്ദര്‍ശിച്ചു.

തൃക്കാക്കരയില്‍ മഴ മാറി നില്‍ക്കുന്നതുകൊണ്ടുതന്നെ ആദ്യമണിക്കൂറുകളില്‍ എല്ലാ ബൂതുകളിലും നീണ്ട നിര പ്രകടമായി. പോളിംഗ് 75 ശതമാനം കടക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. ഔദ്യോഗിക കണക്കനുസരിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ പോളിംഗ് 52.69 ശതമാനമായി. ഇനിയും നാല് മണിക്കൂര്‍ കൂടി വോട് ചെയ്യാന്‍ അവസരമുണ്ട്.

രാവിലെ പത്ത് മണിക്ക് ശേഷം മന്ദഗതിയിലായ തൃക്കാക്കരയിലെ വോടിംഗ് വീണ്ടും ശക്തിപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ഒരുമണി സമയത്തും നഗരമണ്ഡലത്തിലെ ബൂതുകളില്‍ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഔദ്യോഗിക കണക്കനുസരിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ പോളിംഗ് 44.74 ശതമാനം പിന്നിട്ടിരുന്നു.

Best turnout in Thrikkakara Assembly by-election; By 2 p.m., 52 percent voting, Kochi, By-election, News, Politics, Congress, CPM, Voters, Trending, Kerala


പാലാരിവട്ടം പൈപ് ലൈന്‍ ജന്‍ക്ഷന്‍ 50-ാം ബൂതിലാണ് ഉമ തോമസ് വോട് രേഖപ്പെടുത്തിയത്. ജോ ജോസഫ് വാഴക്കാലയിലെ 140-ാം നമ്പര്‍ ബൂതിലും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ആറ് മണി വരെയാണ് വോടെടുപ്പ്. 1,96,805 വോടര്‍മാരാണ് വിധിയെഴുതുന്നത്.

ഇതില്‍ 3633 പേര്‍ കന്നി വോടര്‍മാരാണ്. 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും വോടര്‍മാരിലുണ്ട്. 239 ബൂതുകള്‍ തെരഞ്ഞെടുപ്പിനായി ഒരുക്കി. എല്ലാ ബൂതുകളിലും വെബ് കാസ്റ്റിങ് സംവിധാനമുണ്ട്.

Keywords: Best turnout in Thrikkakara Assembly by-election; By 2 p.m., 52 percent voting, Kochi, By-election, News, Politics, Congress, CPM, Voters, Trending, Kerala.

Post a Comment