Follow KVARTHA on Google news Follow Us!
ad

സാമ്പത്തിക പ്രതിസന്ധി: പ്രസിഡന്റ് രാജപക്സെയുടെ വസതിക്ക് സമീപം നടന്ന പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ ശ്രീലങ്കയില്‍ കര്‍ഫ്യൂ

Sri Lanka Imposes Curfew After Protests Outside President's House Turn Violent #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കൊളംബോ: (www.kvartha.com 01.04.2022) ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍, തലസ്ഥാന നഗരമായ കൊളംബോയില്‍ വ്യാഴാഴ്ച അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതായി റിപോര്‍ട്. ആയിരക്കണക്കിന് ആളുകള്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ വസതിക്ക് സമീപം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഇതിന് പിന്നാലെ കൊളംബോയുടെ പല ഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പെടുത്തിയതായി പൊലീസ് പറഞ്ഞു.

News, World, Sri Lanka, President, Violence, Police, Protesters, House, Economic Crisis, Sri Lanka Imposes Curfew After Protests Outside President's House Turn Violent.

വ്യാഴാഴ്ച പ്രസിഡന്റ് രാജപക്സെയുടെ സ്വകാര്യ വസതിക്ക് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനായി പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊളംബോയിലെ നാല് പൊലീസ് ഡിവിഷനുകളില്‍ കര്‍ഫ്യൂ ഏര്‍പെടുത്തിയതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് അമല്‍ എദിരിമാന്‍ പറഞ്ഞു.

പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 10ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരും മാധ്യമപ്രവര്‍ത്തകരാണെന്നാണ് വിവരം. അതേസമയം 22 മില്യന്‍ ജനങ്ങളുള്ള ഈ ദ്വീപില്‍ ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം സര്‍കാരിന്റെ പക്കലില്ലാത്തതിനാല്‍ പ്രതിദിനം 13 മണിക്കൂര്‍ വരെ ഇരുട്ടടിയാണ് അനുഭവപ്പെടുന്നത്.

Keywords: News, World, Sri Lanka, President, Violence, Police, Protesters, House, Economic Crisis, Sri Lanka Imposes Curfew After Protests Outside President's House Turn Violent.

Post a Comment