Follow KVARTHA on Google news Follow Us!
ad

കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ വാന്‍ മറിഞ്ഞുവീണ് അപകടം; 6 പേര്‍ക്ക് പരിക്ക്

School van overturns in Kollam, Six students injured#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊല്ലം: (www.kvartha.com 01.04.2022) വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ വാന്‍ മറിഞ്ഞുവീണ് അപകടം. വെള്ളിയാഴ്ച രാവിലെ ഏരൂര്‍ അയിലറയിലാണ് അപകടം ഉണ്ടായത്. ആറ് കുട്ടികള്‍ക്ക് നിസാരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അയിലറ സര്‍കാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ വാഹനമാണ് മറിഞ്ഞത്. 15 കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് കുട്ടികളെല്ലാം ശക്തമായി ഭയപ്പെട്ടു.

News, Kerala, State, Kollam, Accident, Injured, Students, Local-News, School van overturns in Kollam, Six students injured


കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കയറ്റം കയറുന്നതിനിടെ വാഹനം പെട്ടെന്ന് നിന്നുപോയി. തുടര്‍ന്ന് വണ്ടി മുകളിലേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും വശത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. 

കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു.

Keywords: News, Kerala, State, Kollam, Accident, Injured, Students, Local-News, School van overturns in Kollam, Six students injured

Post a Comment