Follow KVARTHA on Google news Follow Us!
ad

ഹസാഡ് ലൈറ്റ്: തോന്നുംപോലെ ഉപയോഗിക്കുന്ന പ്രവണത ഏറിവരുന്നു; യാത്രക്കാര്‍ ബോധവാന്‍മാരാകണമെന്ന് പൊലീസ് മുന്നറിയിപ്പ്

Police warning to people the use of hazard lights#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) മഞ്ഞിലും മഴയിലും ഉപയോഗിക്കാനുള്ളതാണ് ഹസാഡ് ലൈറ്റുകള്‍ എന്നാണ് പലരുടെയും ധാരണ. ഈ സമയങ്ങളില്‍ ഏറ്റവും അപകടംപിടിച്ച ലൈറ്റാണിത്. ഹസാഡ് ലൈറ്റ് ഇട്ടശേഷം ഇന്‍ഡികേറ്റര്‍ ഇട്ടാലും പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് മനസിലാകില്ല. ലൈന്‍ മാറുമ്പോഴും മറ്റ് റോഡുകളിലേക്ക് തിരിയുമ്പോഴും ഇത് വന്‍ അപകടത്തിന് വഴിവയ്ക്കും. നാല്‍കവലകളില്‍ നേരെയുള്ള റോഡിലേക്ക് പോകുമ്പോള്‍ ഉപയോഗിക്കാനുള്ളതാണ് ഹസാഡ് ലൈറ്റ് എന്നൊരു തെറ്റിദ്ധാരണയുമുണ്ട്. 

ഇത്തരത്തില്‍ പൊതു നിരത്തുകളില്‍ ഹസാഡ് ലൈറ്റുകള്‍ തോന്നുംപോലെ ഉപയോഗിക്കുന്ന പ്രവണത ഏറിവരികയാണെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ബോധവാന്‍മാരാകണമെന്നും പൊലീസ് ഔദ്യോഗിക ഫേസ് ബുക് പോസ്റ്റിലൂടെ അറിയിച്ചു.

വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ചയമില്ല. വാഹനത്തിന്റെ നാല് ടേണിംഗ് ഇന്‍ഡികേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാഡ് വാര്‍നിംഗ് ലൈറ്റ് എന്ന് പറയുന്നത്. 

വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച് ആണ് ഹസാഡ് വാര്‍നിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പൊതുനിരത്തുകളില്‍ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാഡ് വാര്‍നിംഗ് ലൈറ്റിന്റെ ദുരുപയോഗമെന്നും പൊലീസ് പറയുന്നു.

യാത്രയ്ക്കിടെ റോഡില്‍ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതിനാണ് ഹസാഡ് വാര്‍നിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്.

ലൈന്‍ മാറ്റം, തിരിവുകള്‍ തുടങ്ങിയ മറ്റ് അവസരങ്ങളില്‍ ഈ സിഗ്‌നല്‍ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. പലരും റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളില്‍ നേരെ പോകുന്നതിലേക്കായി ഹസാഡ് വാര്‍നിംഗ് ലൈറ്റ് ഉപയോഗിക്കരുത്.

News, Kerala, State, Kozhikode, Traffic, Police, Car, Vehicles, Passengers, Travel, Technology, Gadgets, Police warning to people the use of hazard lights


അതുപോലെ നിരത്തുകളില്‍ ഹസാഡ് വാര്‍നിംഗ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച വാഹനത്തെ കണ്ടാല്‍ അത് നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് മനസിലാക്കി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന് പതിയെ പോകേണ്ട സാഹചര്യമുണ്ടായാല്‍ (ഭാരം കയറ്റിയ വാഹനങ്ങള്‍, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍) ഹസാഡ് വാനിംഗ് പ്രവര്‍ത്തിപ്പിക്കാം.

മോടോര്‍ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോള്‍ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കരുത്, അല്ലെങ്കില്‍ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പോഴും, മൂടല്‍ മഞ്ഞുള്ളപ്പോഴും ഹസാഡ് പ്രവര്‍ത്തിപ്പിക്കരുതെന്നും പൊലീസ് നിര്‍ദേശിക്കുന്നു.

 

Keywords: News, Kerala, State, Kozhikode, Traffic, Police, Car, Vehicles, Passengers, Travel, Technology, Gadgets, Police warning to people the use of hazard lights

Post a Comment