Follow KVARTHA on Google news Follow Us!
ad

ജീവിത ചെലവ് ഇനിയും കൂടും; ലക്‌സ് സോപ്, സർഫ് എക്‌സൽ, റിൻ... ഹിന്ദുസ്താൻ യുനിലിവർ ലിമിറ്റഡ് ഉൽപന്നങ്ങളുടെ വിലയിൽ വീണ്ടും വർധനവ്!

Lux Soap, Surf Excel, Rin will cost you more #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 01.04.2022) രാജ്യത്തെ മുൻനിര എഫ്എംസിജി (Fast-Moving Consumer Goods - FMCG) കംപനിയായ ഹിന്ദുസ്താൻ യുനിലിവർ ലിമിറ്റഡ് (Hindustan Unilever Limited - HUL) തങ്ങളുടെ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചു. എതിരാളികളായ എഫ്എംസിജി ബ്രാൻഡുകളുടെ ചുവടുപിടിച്ചാണ് എച് യു എൽ അതിന്റെ വിവിധ ശുചിത്വ, വ്യക്തിഗത പരിചരണ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നത്. ഇതോടെ ലക്‌സ് സോപ്, സർഫ് എക്‌സൽ, റിൻ തുടങ്ങിയ ബ്രാൻഡുകൾക്ക് കീഴിൽ വിൽക്കുന്ന ഉൽപന്നങ്ങളുടെ വില കൂടും.

  
Lux Soap, Surf Excel, Rin will cost you more, National, News, Top-Headlines, Newdelhi, Price, Hike, Soaps, Products, Oil, Detergent.


ഫെബ്രുവരിയിൽ ലൈഫ്ബോയ്, ഡോവ് സോപ്

2022 ഫെബ്രുവരിയിൽ ലൈഫ്‌ബോയ്, ഡോവ് സോപുകളുടെ വില യഥാക്രമം 6%, 4% എന്നിങ്ങനെ എച് യു എൽ വർധിപ്പിച്ചിരുന്നു. കൊടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസ് (KIE) യുടെ റിപോർട് അനുസരിച്ച്, കംപനി എല്ലാ ബ്രാൻഡുകളിലും ഫേസ് വാഷിന്റെ വില 9% വരെ വർധിപ്പിച്ചിട്ടുണ്ട്. വിം ബാർ, ലിക്വിഡ് തുടങ്ങിയ മറ്റ് ഉൽപന്നങ്ങൾക്കും സർഫ് എക്സൽ ബ്രാൻഡിന് കീഴിലുള്ള ചില ഉൽപന്നങ്ങൾക്കും വില ഉയർന്നു.

മാർചിൽ കോഫി

മാർചിൽ, ബ്രൂ കോഫി പൊടിയുടെ വില 7% വർധിപ്പിക്കാൻ എച് യു എൽL തീരുമാനിച്ചു, ബ്രൂ ഗോൾഡ് കോഫി ജാറുകൾക്ക് 4% വില കൂടുതലായി. ബ്രൂ ഇൻസ്റ്റന്റ് കോഫി പൗചിന്റെ വില 6.66 ശതമാനം വർധിപ്പിച്ചു. കംപനി പണപ്പെരുപ്പ സമ്മർദത്തെ അഭിമുഖീകരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറയുനു.

എന്തുകൊണ്ടാണ് ദൈനംദിന ഉൽപന്നങ്ങൾ കൂടുതൽ ചെലവേറിയത് ആവുന്നത്?

ഇപ്പോൾ നടക്കുന്ന റഷ്യൻ-യുക്രൈൻ യുദ്ധമാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം. യുദ്ധം അസംസ്‌കൃത വസ്തുക്കളുടെ വില വർധിപ്പിച്ചു. ഇൻപുട് ചെലവ് വർധിക്കുന്നതിന്റെ ഭാരം ഉപഭോക്താക്കൾക്ക് കൈമാറുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് കംപനികൾ പറയുന്നു. യുദ്ധം സൂര്യകാന്തി എണ്ണ, പാമോയിൽ, സോയാബീൻ ഓയിൽ തുടങ്ങിയ ഉൽപന്നങ്ങളുടെ വിലയെ ബാധിച്ചു. സോപ്, ഡിറ്റർജന്റുകൾ തുടങ്ങിയ നിരവധി ഉൽപന്നങ്ങളുടെ നിർമാണത്തിൽ ഇവ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നു.

എച് യു എൽ ഫെബ്രുവരിയിൽ ലൈഫ്‌ബോയ്, ലക്‌സ്, പിയേഴ്‌സ് സോപുകൾ കൂടാതെ സർഫ് എക്‌സൽ മാറ്റിക്, കംഫർട് ഫാബ്രിക് കണ്ടീഷണർ, ഡോവ് ബോഡി വാഷ് എന്നിവയുടെ സ്റ്റോക് സ്റ്റോറേജ് യൂനിറ്റുകളുടെ വില വർധിപ്പിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വില വർധിപ്പിക്കാനുള്ള നീക്കത്തിലാണ് കംപനി.

Keywords: Lux Soap, Surf Excel, Rin will cost you more, National, News, Top-Headlines, Newdelhi, Price, Hike, Soaps, Products, Oil, Detergent.< !- START disable copy paste -->

Post a Comment