Follow KVARTHA on Google news Follow Us!
ad

ക്രിസ്‌മസിന്‌ രുചിയൂറും കേകുകളെങ്കിൽ ഈസ്റ്ററിന് വർണാഭവമായ മുട്ടകൾ; എങ്ങനെയാണ് ഈ ആചാരം കടന്നുവന്നത്?

History of Easter egg, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി:(www.kvartha.com 14.04.2022) വളരെ ആഡംബരത്തോടെയും ആവേശത്തോടെയുമാണ് ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ച കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് ശേഷം, അതായത് ഞായറാഴ്ച, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടതിന് ശേഷം ഉയിർത്തെഴുന്നേറ്റുവെന്നാണ് വിശ്വാസം. ക്രിസ്തുമസിന് കേക് ആണെങ്കിൽ ഈസ്റ്റർ ദിനത്തിൽ മുട്ടകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പ്രത്യേകം അലങ്കരിച്ചതും വർണ ശബളമായ മുട്ടകളും ഈസ്റ്ററിന്റെ താരമാണ്. ഈസ്റ്റർ കാലമായി കഴിഞ്ഞാൽ നിരത്തുകളിലും, കടകളിലുമെല്ലാം ഈസ്റ്റർ മുട്ടകൾ വിപണി കീഴടക്കും.
           
News, Kerala, National, Kochi, Easter, History, Top-Headlines, Christmas, Celebration, Easter Egg, History of Easter egg.

ഈ അവസരത്തിൽ ആളുകൾ പരസ്പരം മുട്ടകൾ സമ്മാനമായി നൽകുന്നു, കാരണം അവയിൽ പുതിയ ജീവിതത്തിന്റെയും പുതിയ വീര്യത്തിന്റെയും സന്ദേശം ഒളിഞ്ഞിരിക്കുന്നു. എങ്ങനെയാണ് മുട്ടകൾ ഈസ്റ്റർ ആചാരത്തിന്റെ ഭാഗമായതെന്ന് സംബന്ധിച്ച് പലകഥകളും പ്രചരിക്കുന്നുണ്ട്. പലനാടുകളിലും പല വിശ്വാസമാണ്.

ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരികയിലും കാനഡയിലും പറയുന്നത്. പുരാതന കാലത്തെ മൊസപൊടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകൾ അലങ്കരിക്കുന്ന ആചാരം പണ്ടുകാലത്തുണ്ടായിരുന്നു. ഇതു പിന്നീട് വസന്തകാലത്തു നടക്കുന്ന ഈസ്റ്റർ ആഘോഷത്തിലേക്കും കടന്നെത്തുകയായിരുന്നുവെന്നും പറയുന്നു.

ചായം പൂശിയ കോഴി മുട്ടകള്‍ ഉപയോഗിക്കുന്നതാണ് പരമ്പരാഗതരീതിയെങ്കിലും കാലം മാറിയപ്പോൾ ചോക്ലേറ്റ് മുട്ടകളും, പ്ലാസ്റ്റിക് മുട്ടകളും, തടി കൊണ്ടുണ്ടാക്കിയ മുട്ടകളുമെല്ലാം ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

Keywords: News, Kerala, National, Kochi, Easter, History, Top-Headlines, Christmas, Celebration, Easter Egg, History of Easter egg.
< !- START disable copy paste -->

Post a Comment