Follow KVARTHA on Google news Follow Us!
ad

കഴിഞ്ഞ 3 ദിവസത്തിനിടെ കുറഞ്ഞത് ഒറ്റ ദിവസം കൊണ്ട് കൂടി; വെള്ളിയാഴ്ച സ്വര്‍ണ വിലയില്‍ റെകോര്‍ഡ് വര്‍ധനവ്

Gold Price in Kerala on April 1 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 01.04.2022) കഴിഞ്ഞ നാല് ദിവസത്തിനിടെ തുടര്‍ച്ചയായ മൂന്ന് ദിവസവും സ്വര്‍ണവില കുറഞ്ഞത് ഒറ്റ ദിവസം കൊണ്ട് കൂടി. സംസ്ഥാനത്ത് വെള്ളിയാഴ്ചത്തെ സ്വര്‍ണ വിലയില്‍ ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ ഘട്ടം ഘട്ടമായി സ്വര്‍ണവില ഗ്രാമിന് 55 രൂപ വരെ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപ കൂടിയതോടെ ഒരര്‍ഥത്തില്‍ നേരത്തെ ലഭ്യമായ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.

വെള്ളിയാഴ്ചത്തെ സ്വര്‍ണവില ഗ്രാമിന് 4810 രൂപയാണ്. ഒരു പവന്‍ സ്വര്‍ണ വിലയില്‍ 360 രൂപയുടെ വര്‍ധനവ് ഉണ്ടായി. ഇതോടെ സ്വര്‍ണവില പവന് 38480 രൂപയായി ഉയര്‍ന്നു. 

News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Gold Price in Kerala on April 1


ഹോള്‍മാര്‍ക് വെള്ളിക്ക് വെള്ളിയാഴ്ചത്തെ വില ഗ്രാമിന് 100 രൂപയാണ്. വെള്ളിക്ക് വില 72 രൂപയാണ്. ഈ വിലകളില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

കേരളത്തില്‍ ബോര്‍ഡ് റേറ്റ് റെകോര്‍ഡ് 5250 രൂപയാണ്. ഒരുപവന്റെ റെകോര്‍ഡ് വില 42000 രൂപയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് വില ഇത്രയും ഉയര്‍ന്നത്.

Keywords: News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Gold Price in Kerala on April 1 

Post a Comment