Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യതാപമേല്‍ക്കാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Warning for 40 degree heat in Kerala, chance to sunburn#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 31.03.2022) കേരളത്തില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. 

കേരളത്തില്‍ അള്‍ട്രാവയലറ്റ് ഇന്‍ഡെക്സ് 12 ആണ്. പാലക്കാടാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന ജില്ല. കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മറ്റൊരു പ്രദേശം കൊല്ലം ജില്ലയിലെ പുനലൂരാണ്. 

ഈ സാഹചര്യത്തില്‍ സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദാഹമില്ലെങ്കിലും നന്നായി വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

News, Kerala, State, Thiruvananthapuram, Palakkad, Kollam, Warning for 40 degree heat in Kerala, chance to sunburn


കടുത്ത ചൂട് അനുഭവപ്പെടുന്ന 12 മുതല്‍ രണ്ടുമണി വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈസമയത്ത് പുറത്തിറങ്ങുന്നത് സൂര്യതാപമേല്‍ക്കാന്‍ കാരണമാകും. 

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മുതല്‍ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.   

Keywords: News, Kerala, State, Thiruvananthapuram, Palakkad, Kollam, Warning for 40 degree heat in Kerala, chance to sunburn

Post a Comment