Follow KVARTHA on Google news Follow Us!
ad

'വായടയ്ക്ക്, നിങ്ങള്‍ക്കിത് നല്ലതല്ല, അന്തസുള്ള മാതാപിതാക്കളുടെ മകനായിരിക്കും നിങ്ങള്‍'; രാജ്യത്തെ ഇന്ധന വില വര്‍ധനവിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി രാംദേവ്, വൈറലായി വീഡിയോ

'Shut Up, Won't Be Good For You': Ramdev On Reporter's Fuel Price Question#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 31.03.2022) രാജ്യത്തെ ഇന്ധന വില വര്‍ധനവിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി യോഗ ഗുരു ബാബ രാംദേവ്. പെട്രോള്‍ വില സംബന്ധിച്ച് രാംദേവ് നേരത്തെ നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദ്യമാണ് ക്ഷുഭിതനാക്കിയത്.

പെട്രോള്‍ ലീറ്ററിന് 40 രൂപയ്ക്കും പാചകവാതക സിലിന്‍ഡര്‍ 300 രൂപയ്ക്കും നല്‍കാന്‍ കഴിയുന്ന സര്‍കാരിനെയാണ് ജനങ്ങള്‍ പരിഗണിക്കേണ്ടതെന്ന മുന്‍പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴാണ് ബാബ രാംദേവ് അസ്വസ്ഥനായത്. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന പരിപാടിക്കിടെയായിരുന്നു തര്‍ക്കം. 

ശരിയാണ് ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് രാംദേവ് പറഞ്ഞു. എന്നുവച്ചിട്ട് നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്നും നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ടിരിക്കാന്‍ ഞാന്‍ നിങ്ങളുടെ കരാറുകാരന്‍ അല്ലെന്നുമായിരുന്നു രാംദേവിന്റെ മറുപടി. 

News, National, Yogi Adityanath, New Delhi, Petrol, Petrol Price, Video, Journalist, Top-Headlines, 'Shut Up, Won't Be Good For You': Ramdev On Reporter's Fuel Price Question


എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചതോടെ രാംദേവ് ക്ഷുഭിതനായി. 'നിങ്ങള്‍ എന്ത് ചെയ്യും. മിണ്ടാതിരിക്കുക. നിങ്ങള്‍ക്കിത് നല്ലതല്ല. ചോദ്യം ആവര്‍ത്തിക്കുന്നത് തെറ്റാണ്. അന്തസുള്ള മാതാപിതാക്കളുടെ മകനായിരിക്കും നിങ്ങള്‍' - രാംദേവ് പറഞ്ഞു. 

വിലക്കയറ്റം മാറണമെന്ന് ഞാനും സമ്മതിക്കുന്നു. എന്നാല്‍ ഇന്ധനവില കുറഞ്ഞിരുന്നാല്‍ നികുതി ലഭിക്കില്ലെന്നാണ് സര്‍കാര്‍ പറയുന്നത്. എങ്കില്‍ എങ്ങനെ രാജ്യം മുന്നോട്ട് പോകും. ശമ്പളം എങ്ങനെ നല്‍കും, ഏതു തരത്തില്‍ റോഡുകള്‍ നിര്‍മിക്കുമെന്നും രാംദേവ് ചോദിച്ചു. ജനങ്ങള്‍ കഠിനാധ്വാനം ചെയ്യണം. ഞാന്‍ തന്നെ പുലര്‍ചെ നാല് മണിക്ക് എഴുന്നേറ്റ് രാത്രി 10 വരെ ജോലി ചെയ്യുന്നുണ്ടെന്ന് രാംദേവ് പറഞ്ഞു.

Keywords: News, National, Yogi Adityanath, New Delhi, Petrol, Petrol Price, Video, Journalist, Top-Headlines, 'Shut Up, Won't Be Good For You': Ramdev On Reporter's Fuel Price Question

Post a Comment