Follow KVARTHA on Google news Follow Us!
ad

വിരമിക്കുന്ന 72 അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി രാജ്യസഭ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Rajya Sabha,Retirement,Prime Minister,Narendra Modi,National,
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2022) രാജ്യത്തുടനീളമുള്ള നിയമസഭാംഗങ്ങള്‍ അഭിനിവേശം, പ്രകടനം, നടപടിക്രമങ്ങളുടെ സമഗ്രത എന്നിവയാല്‍ നയിക്കപ്പെടണമെന്നും നിയമനിര്‍മാണ സ്ഥാപനങ്ങളെ തടസപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു.

ജനങ്ങള്‍ നല്‍കിയ ബഹുമാനവും പദവിയും ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം അംഗങ്ങളോട് ആവശ്യപ്പെട്ടു. ഈ വര്‍ഷം മാര്‍ച-ജൂലൈ കാലയളവില്‍ വിരമിക്കുന്ന 72 അംഗങ്ങള്‍ക്ക് യാത്ര അയപ്പ് നല്‍കുന്നതിനിടെയാണ് ഉപരാഷ്ട്രപതി സഭയില്‍ ഇക്കാര്യം പറഞ്ഞത്.

Rajya Sabha bids farewell to 72 retiring members, New Delhi, News, Rajya Sabha, Retirement, Prime Minister, Narendra Modi, National


രാജ്യത്തുടനീളമുള്ള ജനങ്ങളുമായി സഭയില്‍ നിന്ന് നേടിയ അനുഭവങ്ങള്‍ പങ്കുവെക്കാനും വരും തലമുറകളെ പ്രചോദിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുന്ന എംപിമാരോട് അഭ്യര്‍ഥിച്ചു. 72 രാജ്യസഭാംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കിയ പ്രധാനമന്ത്രി, അനുഭവത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നും എംപിമാര്‍ അത് രാജ്യസേവനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകണമെന്നും പറഞ്ഞു.

പരിചയമുള്ളവര്‍ പോകുമ്പോള്‍, ശേഷിക്കുന്നവരുടെ ഉത്തരവാദിത്തം വര്‍ധിക്കും, അവര്‍ സഭയെ മുന്നോട്ട് കൊണ്ടുപോകണമെന്നും മോദി പറഞ്ഞു. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, നമ്മുടെ മഹാന്മാര്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്. ഇപ്പോള്‍ നമ്മുടെ ഉത്തരവാദിത്തം രാജ്യത്തിന് വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിരമിക്കുന്ന അംഗങ്ങളില്‍ എ കെ ആന്റണി, അംബിക സോണി, പി ചിദംബരം, ആനന്ദ് ശര്‍മ, ജയറാം രമേഷ്, സുരേഷ് പ്രഭു, പ്രഫുല്‍ പടേല്‍, സുബ്രഹ്മണ്യന്‍ സ്വാമി, പ്രസന്ന ആചാര്യ, സഞ്ജയ് റാവത്, നരേഷ് ഗുജ്റാള്‍, സതീഷ് ചന്ദ്ര മിശ്ര, എം സി മേരി കോം, സ്വപന്‍ ദാസ് ഗുപ്ത, നരേന്ദ്ര ജാദവ് തുടങ്ങിയവര്‍ ഉള്‍പെടുന്നു.

2017 മുതലുള്ള തടസങ്ങള്‍ കാരണം സഭയുടെ പ്രവര്‍ത്തന സമയത്തിന്റെ 35% നഷ്ടമായതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, നിയമങ്ങളുടെയും നയങ്ങളുടെയും രൂപകല്‍പനയില്‍ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ഉള്‍കൊള്ളുന്നുവെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

വിരമിക്കുന്ന അംഗങ്ങള്‍ക്ക് രാജ്യസഭയിലെ 143 തവണത്തെയും ലോക്സഭയിലെ 38 തവണത്തെയും ഉള്‍പെടെ 181 തവണത്തെ പാര്‍ലമെന്ററി അനുഭവം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിരമിക്കുന്ന അംഗങ്ങള്‍ക്ക് ഗണ്യമായ നിയമനിര്‍മാണ പരിചയം, ഡൊമെയ്ന്‍ പരിജ്ഞാനം, പാര്‍ലമെന്ററി കഴിവുകള്‍, സഭയില്‍ തെളിയിക്കപ്പെട്ട പ്രകടനം എന്നിവയുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, ഇത്തരത്തിലുള്ള പ്രകടനം നടത്തുന്നവരുടെ ഒരു സംഘം ഒറ്റയടിക്ക് വിരമിക്കുന്നത് പലപ്പോഴും സംഭവിക്കാറില്ലെന്നും അറിയിച്ചു.

വിരമിക്കുന്ന അംഗങ്ങളുടെ സഭയിലെ സംഭാവനകള്‍ വെങ്കയ്യ നായിഡു വിവരിക്കുകയും ചെയ്തു. വിരമിക്കുന്ന ഭൂരിഭാഗം അംഗങ്ങളും സഭ തടസപ്പെടുത്തുന്ന പ്രവണതയില്‍ നിന്ന് തങ്ങളെത്തന്നെ അകറ്റിനിര്‍ത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിരമിക്കുന്ന 65 അംഗങ്ങള്‍ 19 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും ഏഴ് പേര്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

Keywords: Rajya Sabha bids farewell to 72 retiring members, New Delhi, News, Rajya Sabha, Retirement, Prime Minister, Narendra Modi, National.

Post a Comment