Follow KVARTHA on Google news Follow Us!
ad

എച് ഡി എം ഗ്ലോബല്‍ ജനപ്രിയ സ്മാര്‍ട് ഫോണ്‍ മോഡല്‍ നോകിയ സി 01 ഇന്‍ഡ്യന്‍ വിപണിയില്‍; വിലയും സവിശേഷതകളും അറിയാം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Technology,Business,Gadgets,Mobile Phone,National,
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2022) എച് ഡി എം ഗ്ലോബല്‍ ജനപ്രിയ സ്മാര്‍ട് ഫോണ്‍ മോഡലായ നോകിയ സി ശ്രേണിയുടെ പുതിയ വകഭേദം നോകിയ സി 01 ഇന്‍ഡ്യന്‍ വിപണിയില്‍. 32 ജിബി സംഭരണ ശേഷിയോടെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്.

Nokia C01 Plus 32GB variant launched in India, Price starts at Rs 6,299, New Delhi, News, Technology, Business, Gadgets, Mobile Phone, National

ബ്ലൂ, ഗ്രേ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 2/16 ജിബിയുടെ വില 6299 രൂപയിലും 2/32 ജിബിയുടെ വില 6799 രൂപയിലും തുടങ്ങുന്നു. എല്ലാ പ്രമുഖ ഓഫ് ലൈന്‍ റീടെയ്ല്‍ സ്റ്റോറുകളിലും ഇ കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലും നോകിയ ഡോട് കോമിലും ലഭ്യമാണ്.

ബജറ്റ് സ്മാര്‍ട് ഫോണ്‍ വിഭാഗത്തില്‍ എന്‍ട്രിലെവല്‍ സ്മാര്‍ട് ഫോണുകളിലെ ഏറ്റവും മികച്ച ഫീചറുകളാണ് ഇതില്‍ ലഭ്യാക്കിയിരിക്കുന്നത്. ഫീചര്‍ ഫോണുകളില്‍ നിന്നും പഴയ വേഗത കുറഞ്ഞ സ്മാര്‍ട് ഫോണുകളില്‍ നിന്നും മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതാണ് നോകിയ സി 01 പ്ലസ്.

ഒരു വര്‍ഷത്തെ റീപ്ലെയ്സ്മെന്റ് ഗാരന്റി, ജിയോ എക്സ്‌ക്ലൂസീവ് ഓഫറായി 600 രൂപയുടെ ഇന്‍സ്റ്റന്റ് പ്രൈസ് സപോര്‍ട് എന്നിവയോടെയാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 299 രൂപയ്ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് മിന്ത്ര, ഫാര്‍മ ഈസി, ഒയോ, മെയ്ക് മൈട്രിപ് എന്നിവയില്‍ 4000 രൂപയുടെ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും.

എച് ഡി ആര്‍ ഇമേജിങ്, ഫെയ്സ് അണ്‍ലോക്, എച് ഡി പ്ലസ് സ്‌ക്രീന്‍, ഉറപ്പുള്ള പോളികാര്‍ബണേറ്റ് ബോഡി, ഒക്ടാ കോര്‍ പ്രൊസസര്‍, മികച്ച വേഗത നല്‍കുന്ന ആന്‍ഡ്രോയ്ഡ് 11 (ഗോ എഡിഷന്‍), ദിവസം മുഴുവന്‍ ലഭിയ്ക്കുന്ന ബാറ്ററി ലൈഫ് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍.

ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത, കുറഞ്ഞ തുകയ്ക്കുള്ള സ്മാര്‍ട് ഫോണിന് ഡിമാന്‍ഡ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുള്ള കംപനിയുടെ ഉത്തരമാണ് ഏറെ ജനപ്രീതി നേടിയ നോകിയ സി ശ്രേണിയെന്നും എച് എം ഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീറ്റ് സിങ് കൊചാര്‍ പറഞ്ഞു.

Keywords: Nokia C01 Plus 32GB variant launched in India, Price starts at Rs 6,299, New Delhi, News, Technology, Business, Gadgets, Mobile Phone, National.






Post a Comment