Follow KVARTHA on Google news Follow Us!
ad

വീണ്ടും തിരിച്ചടി; വാണിജ്യ ഗ്യാസ് സിലിൻഡറിന് വില വർധിപ്പിച്ചു; കൂടിയത് 105 രൂപ; പുതിയ നിരക്കുകൾ ഇങ്ങനെ

Commercial LPG cylinder rates hiked by Rs 105#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 01.03.2022) ഇൻഡ്യൻ ഉപഭോക്താക്കൾക്ക് വീണ്ടും തിരിച്ചടിയായി രാജ്യത്തുടനീളമുള്ള എണ്ണ വിപണന കംപനികൾ (ഒഎംസി) 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിൻഡറുകളുടെ വില വർധിപ്പിച്ചു. ഡെൽഹിയിൽ 19 കിലോ പാചക വാതക സിലിൻഡറിന് 105 രൂപ വർധിപ്പിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപോർട് ചെയ്തു. ഇതോടെ രാജ്യതലസ്ഥാനത്ത് ഇപ്പോൾ യൂനിറ്റിന് 2,012 രൂപയാണ് വില. മുംബൈയിൽ, 19 കിലോഗ്രാം എൽപിജി സിലിൻഡറിന് 1,962 രൂപയും ചെന്നൈയിൽ, 2,185.5 രൂപയും കൊൽകത്തയിൽ 2,089 രൂപയും നൽകണം.

   
New Delhi, India, News, Cash, Price, Hike, Mumbai, Central Government, Top-Headlines, LPG, Gas, LPG GAS, Commercial LPG cylinder, Commercial LPG cylinder rates hiked by Rs 105.



അഞ്ച് കിലോ സിലിൻഡറിന് 27 രൂപയും വർധിച്ചു. ഡെൽഹിയിൽ അഞ്ച് കിലോ സിലിൻഡറിന് 569 രൂപയാകും. അതേസമയം ഗാർഹിക എൽപിജി സിലിൻഡറിൽ വർധനയില്ല. നിലവിൽ 14.2 കിലോഗ്രാം എൽപിജി സിലിൻഡറിന് ഡെൽഹിയിലും മുംബൈയിലും 899.5 രൂപയാണ് വില. ചെന്നൈയിലും മുംബൈയിലും യഥാക്രമം 915.5 രൂപയും 926 രൂപയുമാണ് വില.

എൽപിജി സിലിൻഡർ നിരക്കുകൾ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഓരോ മാസവും പരിഷ്കരിക്കുന്നു. ഫെബ്രുവരി ഒന്നിന് ഒഎംസികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിൻഡറിന്റെ നിരക്ക് 91.50 രൂപ കുറച്ചിരുന്നു.

Keywords: New Delhi, India, News, Cash, Price, Hike, Mumbai, Central Government, Top-Headlines, LPG, Gas, LPG GAS, Commercial LPG cylinder, Commercial LPG cylinder rates hiked by Rs 105.


< !- START disable copy paste -->

Post a Comment