Follow KVARTHA on Google news Follow Us!
ad

'ഇത് എന്റെ തെറ്റല്ല, ദയവായി ഡോക്ടർമാരെ ഉപദ്രവിക്കരുത്'; പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തപ്പെട്ട ഡോക്ടർ കുറിപ്പെഴുതി തൂങ്ങി മരിച്ച നിലയിൽ

Booked in death of patient, doctor died, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ജയ്പൂർ: (www.kvartha.com 31.03.2022) രാജസ്താനിലെ ദൗസ ജില്ലയിലെ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പൊലീസ് കൊലക്കുറ്റം ചുമത്തിയ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. അർചന ശർമയാണ് മരിച്ചത്.
                    
News, National, Top-Headlines, Rajasthan, Jaipur, Death, Doctor, Died, Dead, Patient, Pregnant Woman, Police, State, Murder, Crime, Doctor Died, Booked in death of patient, doctor died.

സംഭവം ഇങ്ങനെ

ദൗസ ജില്ലയിലെ ലാൽസോട്ടിലെ ആനന്ദ് ആശുപത്രിയിൽ തിങ്കളാഴ്ച പ്രസവത്തിനിടെ സ്ത്രീ മരിച്ചു. ഇതിനെ തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ബഹളമുണ്ടാക്കുകയും തുടർന്ന് ആശുപത്രിയിലെ ഡോ. സുനിത് ഉപാധ്യാ, ഭാര്യ ഡോ. അർചന ശർമ എന്നിവർക്കെതിരെ കൊലപാതകം ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെയാണ് ഡോ. അർചനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറിപ്പ് കണ്ടെത്തി

ഡോക്ടറുടെ ആത്മഹത്യാ കുറിപ്പ് വന്നിട്ടുണ്ട്. 'ഞാൻ എന്റെ ഭർത്താവിനെയും മക്കളെയും ഒരുപാട് സ്നേഹിക്കുന്നു. എന്റെ മരണശേഷം അവരെ ബുദ്ധിമുട്ടിക്കരുത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ആരെയും കൊന്നിട്ടില്ല. പ്രസവാനന്തര രക്തസ്രാവം (PPH) അറിയപ്പെടുന്ന ഒരു സങ്കീർണതയാണ്, അതിനാൽ ഡോക്ടർമാരെ വളരെയധികം ഉപദ്രവിക്കുന്നത് നിർത്തുക. ഒരുപക്ഷേ എന്റെ മരണം എന്റെ നിരപരാധിത്വം തെളിയിച്ചേക്കാം. നിരപരാധികളായ ഡോക്ടർമാരെ ദയവായി ഉപദ്രവിക്കരുത്', കുറിപ്പിലെ വരികൾ ഇങ്ങനെയാണ്.

സംഭവം സംസ്ഥാനത്തെ ഡോക്ടർമാർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ബുധനാഴ്ച സൂചനാ പണിമുടക്കും നടത്തി. അതിനിടെ യുവതിയുടേത് സാധാരണ പ്രസവമായിരുന്നുവെന്നും എന്നാൽ രണ്ട് മണിക്കൂറിന് ശേഷം വൻതോതിൽ പിപിഎച് അനുഭവപ്പെട്ടുവെന്നും ഡോ. ഉപാധ്യായ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 'രണ്ട് മണിക്കൂറോളം ഞങ്ങൾ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു, രണ്ട് യൂണിറ്റ് രക്തം നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഞങ്ങൾ രക്ഷിക്കാൻ എത്രമാത്രം ശ്രമിച്ചുവെന്ന് ബന്ധുക്കൾ കണ്ടു', അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും പറഞ്ഞു.

Keywords: News, National, Top-Headlines, Rajasthan, Jaipur, Death, Doctor, Died, Dead, Patient, Pregnant Woman, Police, State, Murder, Crime, Doctor Died, Booked in death of patient, doctor died.
< !- START disable copy paste -->

Post a Comment