Follow KVARTHA on Google news Follow Us!
ad

കശ്മീർ ഫയൽസ് ഇറങ്ങിയതിന് പിന്നാലെ 30 ൽ അധികം പണ്ഡിറ്റുകളെ കൊന്നതായി ആരോപണമുള്ള ബിട്ട കരാട്ടെയുടെ കേസ് 31 വർഷത്തിന് ശേഷം കോടതിയിൽ

31 Yrs After Admitting to Killing '30-40 Kashmiri Pandits', Bitta Karate's Case in Court, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി:(www.kvartha.com 31.03.2022) 1990-ൽ കലഹത്തിനിടെ 42 കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ബിട്ട കരാട്ടെയുടെ വിചാരണ 31 വർഷത്തിന് ശേഷം ശ്രീനഗർ സെഷൻസ് കോടതി പരിഗണിക്കുന്നു. ഇരയായ സതീഷ് ടികൂവിന്റെ കുടുംബം കോടതിയെ സമീപിച്ചതിനെത്തുടർന്ന് ബുധനാഴ്ച രാവിലെ 10:30 ന് വാദം കേൾക്കൽ ആരംഭിച്ചു.
              
ews, National, Top-Headlines, Kashmir, Killed, Case, Court, Murder, Accused, Crime, Film, Cinema, Business, The Kashmir Files, Kashmiri Pandits, Bitta Karate, Farooq Ahmed Dar, Advocate Utsav Bains, Satish Kumar Tickoo, 31 Yrs After Admitting to Killing '30-40 Kashmiri Pandits', Bitta Karate's Case in Court.

കശ്മീരി പണ്ഡിറ്റുകളുടെ പലായന വേളയിൽ ദുരിതങ്ങൾ അനുഭവിച്ചതായി വ്യക്തമാക്കി നിരവധി ഇരകളും അവരുടെ കുടുംബങ്ങളും 'ദി കശ്മീർ ഫയൽസ്' എന്ന സിനിമയുടെ റിലീസിന് ശേഷം മുന്നോട്ട് വന്നിട്ടുണ്ട്. 1990-ൽ '20-ലധികം' കശ്മീരി പണ്ഡിറ്റുകളെ അല്ലെങ്കിൽ 'ഒരുപക്ഷേ 30-40-ലധികം ആളുകളെ കൊന്നതായി തുറന്നുപറയുന്ന ബിട്ട കരാട്ടെ അല്ലെങ്കിൽ ഫാറൂഖ് അഹ്‌മദ്‌ ദാർ എന്ന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് ചിന്മയ് മണ്ഡ്ലേകറാണ് .

സതീഷ് ടികൂവിന്റെ കുടുംബാംഗങ്ങൾ അഭിഭാഷകനായ ഉത്സവ് ബെയിൻസ് മുഖേനയാണ് കോടതിയെ സമീപിച്ചത്. ആക്ടിവിസ്റ്റ് വികാസ് റെയ്‌നയും ഇതിനെ പിന്തുണച്ചു. ടികൂ ഒരു പ്രാദേശിക വ്യവസായിയും ബിട്ട കരാട്ടെയുടെ അടുത്ത സുഹൃത്തുമായിരുന്നു. 1991-ൽ ഒരു ക്യാമറ അഭിമുഖത്തിൽ കരാട്ടെ പറഞ്ഞു, 'ഞാൻ ആദ്യം കൊന്നത് സതീഷ് കുമാർ ടികുവിനെ ആയിരുന്നു. അവനെ കൊല്ലാൻ മുകളിൽ നിന്ന് എനിക്ക് ആജ്ഞ ലഭിച്ചു. അവൻ ഒരു ഹിന്ദു ആൺകുട്ടിയായിരുന്നു'.

വർഷങ്ങളോളം സ്വതന്ത്രമായി കറങ്ങിനടക്കുകയായിരുന്നു ബിട്ട. കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയെന്ന് ആരോപണമുള്ള ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) തലവനാണ് അദ്ദേഹം. 1990 ജൂണിൽ അറസ്റ്റിലാകുന്നതുവരെ ജെകെഎൽഎഫിന്റെ ഒന്നാം നമ്പർ ഹിറ്റ്മാൻ ആയാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.
                            
Keywords: News, National, Top-Headlines, Kashmir, Killed, Case, Court, Murder, Accused, Crime, Film, Cinema, Business, The Kashmir Files, Kashmiri Pandits, Bitta Karate, Farooq Ahmed Dar, Advocate Utsav Bains, Satish Kumar Tickoo, 31 Yrs After Admitting to Killing '30-40 Kashmiri Pandits', Bitta Karate's Case in Court.< !- START disable copy paste -->

Post a Comment