Follow KVARTHA on Google news Follow Us!
ad

അപൂര്‍വ നേട്ടം; 2 വയസില്‍ ഡോക്ടറേറ്റ് ബിരുദം സ്വന്തമാക്കി ഈ കൊച്ചുമിടുക്കന്‍

2 year old boy with doctorate #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com 01.03.2022) രണ്ട് വയസില്‍ ഡോക്ടറേറ്റ് ബിരുദം സ്വന്തമാക്കി വിരുതുനഗര്‍ ശിവകാശി രാധാകൃഷ്ണന്‍-സത്യ ദമ്പതികളുടെ മകന്‍ അഥ്‌വികുമാര്‍. ഇന്റര്‍നാഷനല്‍ തമിഴ് യൂനിവേഴ്സിറ്റിയാണ് റെകോര്‍ഡ് ബ്രേകിങ് ഡോക്ടറേറ്റ് നല്‍കി ഈ കൊച്ചുമിടുക്കനെ ആദരിച്ചത്.

ഏഴുമാസം പ്രായമുള്ളപ്പോള്‍ വിവിധ ദേശീയ പതാകകള്‍, സ്വാതന്ത്ര്യസമര സേനാനികള്‍ എന്നിവരുടെ ഫോടോകള്‍ നോക്കി പേര്, വാഹനങ്ങളുടെ ലോഗോ, സ്ഥലങ്ങളുടെ പേര്, മൃഗങ്ങള്‍, പക്ഷികള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ കൃത്യമായി പറയാന്‍ കഴിഞ്ഞിരുന്നു. ആറുമാസം പ്രായമുള്ളപ്പോള്‍ വീട്ടില്‍ നടന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള കഴിവ് മനസിലാക്കിയതോടെ കുഞ്ഞിന് പരിശീലനം ലഭ്യമാക്കി തുടങ്ങിയതായി രക്ഷിതാക്കള്‍ പറയുന്നു.

Chennai, News, National, Child, Record, Boy, Parents, Baby, Medal, 2 year old boy with doctorate.

ഒന്നര വയസ് മുതല്‍ രണ്ടു വയസ് വരെ ആറുമാസക്കാലയളവില്‍ 20ലധികം മെഡലുകളും ഇന്‍ഡ്യ ബുക് ഓഫ് റെകോര്‍ഡ്‌സ് ഉള്‍പെടെ 10ലധികം റെകോര്‍ഡുകളും നേടിയതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അപൂര്‍വ നേട്ടമറിഞ്ഞ് തമിഴ്‌നാട് വ്യവസായ മന്ത്രി തങ്കം തെന്നരസു, കുട്ടിയുടെ വീട്ടിലെത്തി അഭിനന്ദിച്ചു. കലക്ടറാവാനാണ് തന്റെ ആഗ്രഹമെന്ന് അഥ്‌വികുമാര്‍ പറയുന്നു.

Keywords: Chennai, News, National, Child, Record, Boy, Parents, Baby, Medal, 2 year old boy with doctorate.
< !- START disable copy paste -->

Post a Comment