Follow KVARTHA on Google news Follow Us!
ad

പഞ്ചസാരപ്പൊതി ഉപയോഗിച്ച് മാന്ത്രിക വിദ്യ; ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങൾ; വീഡിയോ വൈറൽ

Man pulls off magic trick with sugar sachet in viral video. Internet is stunned, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 28.02.2022) ഒരാള്‍ പഞ്ചസാരപ്പൊതി (സാഷെ) ഉപയോഗിച്ച് മാന്ത്രികവിദ്യ കാണിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ കാട്ടുതീ പോലെ പടരുന്നു. ഓവര്‍ടൈം എന്ന പേജ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ അഞ്ച് ദശലക്ഷത്തിലധികം പേര്‍ കണ്ടു. മാജിക് ട്രിക്ക് നെറ്റിസണ്‍മാരെ ആവേശം കൊള്ളിച്ചു.
                     
News, National, New Delhi, Video, Viral, Top-Headlines, Social Media, Sugar, Man, Magic Trick, Man pulls off magic trick with sugar sachet in viral video. Internet is stunned.

ജാദന്‍ റേയാണ് വീഡിയോ ആദ്യം ടിക് ടോകില്‍ പോസ്റ്റ് ചെയ്തത്. 16 സെകന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപില്‍, ഒരു മനുഷ്യന്‍ പഞ്ചസാരയുടെ ഒരു പൊതി വലിച്ചുകീറി ഇടതുകൈയില്‍ ഇടുന്നത് കാണാം. എന്നിട്ട് പഞ്ചസാര വായുവിലേക്ക് എറിഞ്ഞ് തന്റെ വായില്‍ നിന്ന് പൊതി പുറത്തെടുത്തു. പഞ്ചസാര പിടിക്കാന്‍ ശ്രമിക്കുന്നതുപോലെ ആ മനുഷ്യന്‍ തന്റെ വലതു കൈ ആകാശത്തേക്ക് ചൂണ്ടുന്നു, പക്ഷെ, പഞ്ചസാര പാകറ്റിലേക്ക് വീണുന്നു. ഗംഭീരം, അല്ലാതെ എന്ത് പറയാന്‍.
'ഞാന്‍ ഇത് 57 തവണ കണ്ടു, ഇപ്പോഴും അത് മനസിലാക്കാന്‍ കഴിയുന്നില്ല,' പോസ്റ്റിന്റെ അടികുറിപില്‍ ഒരാളെഴുതി. വീഡിയോ കണ്ട് നെറ്റിസന്മാരില്‍ നിന്ന് കമന്റുകളുടെ തരംഗമുണ്ടായി. ചിലര്‍ സ്തംഭിച്ചു പോയപോള്‍, മറ്റുചിലര്‍ മാജിക് ചെയ്യാന്‍ ആ മനുഷ്യന്‍ വ്യാജ തള്ളവിരലാണ് ഉപയോഗിച്ചതെന്ന് അവകാശപെട്ടു.

Keywords: News, National, New Delhi, Video, Viral, Top-Headlines, Social Media, Sugar, Man, Magic Trick, Man pulls off magic trick with sugar sachet in viral video. Internet is stunned.
< !- START disable copy paste -->

Post a Comment